topbanner
Saturday February 24th, 2018 - 7:25:am
topbanner
Breaking News

ന്യൂസ് 18 ചാനല്‍ ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു; സനീഷിനെതിരെ ആരോപണം

NewsDesk
ന്യൂസ് 18 ചാനല്‍ ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു; സനീഷിനെതിരെ ആരോപണം

തിരുവനന്തപുരം: ലക്ഷങ്ങള്‍ ശമ്പളം നല്‍കി കേരളത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരെയെല്ലാം അടര്‍ത്തിയെടുത്തിയ ന്യസ് 18 ചാനല്‍ വിവാദത്തില്‍. ചാനലിലെ വനിതാ മാധ്യമ പ്രവര്‍ത്തക ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതാണ് വിവാദത്തിനിടയാക്കിയത്.

അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനും അവതാരകനുമായ സനീഷിനെതിരെ ആരോപണം ഉന്നയിച്ചാണ് ആത്മഹത്യാശ്രമമെന്നാണ് റിപ്പോര്‍ട്ട്. സനീഷ് അശ്ലീലം പറഞ്ഞെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുംകാട്ടി മാധ്യമപ്രവര്‍ത്തക നേരത്തെ ചാനല്‍ മാനേജ്‌മെന്റിന് പരാതി നല്‍കിയിരുന്നു.

എന്നാല്‍, മറുപടിയായി പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചതോടെ മാധ്യമപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. ആലപ്പുഴ സ്വദേശിനിയായ വനിതാ മാധ്യമപ്രവര്‍ത്തകയാണ് ഉറക്ക ഗുളിക അമിതമായി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

ഇവര്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. സനീഷിനെതിരെ എഡിറ്റര്‍ രാജീവ് ദേവരാജിനാണ് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നത്. എന്നാല്‍ പരാതിയില്‍ നടപടിയെടുക്കാതെ രാജീവ് ഇത് പൂഴ്ത്തിയെന്നാണ് ആരോപണം.

അവധിയിലായിരുന്ന പെണ്‍കുട്ടി വ്യാഴാഴ്ച ഉച്ചയ്ക്ക് ഓഫീസിലെത്തി രാജീവിനെ കണ്ട് ദീര്‍ഘനേരം സംസാരിച്ചിരുന്നു. ഇതിനുശേഷം വീട്ടിലെത്തിയാണ് ആത്മഹത്യാശ്രമം.

 

English summary
news18 channel journalist attempt suicide in kerala
topbanner

More News from this section

Subscribe by Email