Sunday September 23rd, 2018 - 2:09:pm
topbanner

മദ്യം ഇനി ഗ്ലാസ് കുപ്പികളില്‍; പ്ലാസ്റ്റിക് കുപ്പികളിലെ മദ്യവില്‍പ്പന നിര്‍ത്തുന്നു

Jikku Joseph
മദ്യം ഇനി ഗ്ലാസ് കുപ്പികളില്‍; പ്ലാസ്റ്റിക് കുപ്പികളിലെ മദ്യവില്‍പ്പന നിര്‍ത്തുന്നു

തിരുവനന്തപുരം: മദ്യനയം പരിഷ്‌കരിച്ച നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികളിലെ മദ്യവിതരണം ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാനൊരുങ്ങുന്നു. മൂന്നുമാസത്തിനകം ഇതു നടപ്പില്‍വരുത്താനാണ് തീരുമാനം. ഗ്ലാസ് കുപ്പികളില്‍ മദ്യം എത്തിക്കാന്‍ നിര്‍മാണ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കും.ബിവറേജസ് കോര്‍പ്പറേഷന്റെയോ കണ്‍സ്യൂമര്‍ഫെഡിന്റെയോ വില്‍പന കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ടൂറിസം മേഖലയിലെ ബാറുകളുടെ പ്രവര്‍ത്തനസമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിക്കും. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ ഇനി 12 വരെ തുറന്നിരിക്കും. എന്നാല്‍, മറ്റു മേഖലകളില്‍ നിലവിലെ സമയത്തില്‍ മാറ്റമില്ല. ഏപ്രില്‍ രണ്ടുമുതലാണ് പുതിയ നയം സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരുക. ത്രീസ്റ്റാര്‍മുതല്‍ മുകളിലുള്ള ബാറുകളുടെ പാര്‍ട്ണര്‍ഷിപ്പ് ഫീസ് ഏകീകരിച്ച് സ്റ്റാര്‍ ബാറുകളുടെ നിരക്കിലാക്കും.

ഒന്നിലധികം പേര്‍ ചേര്‍ന്നു നടത്തുന്ന സ്റ്റാര്‍ പദവി ഇല്ലാത്ത ബാറുകളില്‍ ഒരാളിനെ പാര്‍ട്ണര്‍ഷിപ്പില്‍ നിന്നു മാറ്റാന്‍ രണ്ടു ലക്ഷവും പുതുതായി ഒരാളിനെ ഉള്‍പ്പെടുത്താന്‍ 20 ലക്ഷവുമായിരുന്നു നിലവിലെ ഫീസ്. എന്നാല്‍ ത്രീസ്റ്റാറിന് മുകളിലേക്കുള്ളവയ്ക്ക് ഇത് രണ്ടു ലക്ഷവും. ഇത് ഏകീകരിച്ചു രണ്ടു ലക്ഷമാക്കാനാണ് തീരുമാനം. വിദേശനിര്‍മ്മിത വിദേശമദ്യവും നിലവിലുളള ബിവറേജസ് വില്‍പ്പനകേന്ദ്രങ്ങള്‍ വഴിയും കണ്‍സ്യൂമര്‍ഫെഡിന്റെ വില്‍പ്പനകേന്ദ്രങ്ങള്‍ വഴിയും വിതരണം ചെയ്യുമെന്നും യോഗത്തില്‍ തീരുമാനമായി.

Read more topics: liquor, policy, kerala
English summary
new liquor policy in kerala
topbanner

More News from this section

Subscribe by Email