Thursday November 15th, 2018 - 4:16:am
topbanner

പുതിയ മദ്യനയം നടപ്പാക്കുന്നതോടെ കോട്ടയം ജില്ലയില്‍ 13 ബാറുകളില്‍ കൂടി മദ്യം ലഭിക്കും

rajani v
പുതിയ മദ്യനയം നടപ്പാക്കുന്നതോടെ കോട്ടയം  ജില്ലയില്‍ 13 ബാറുകളില്‍ കൂടി മദ്യം ലഭിക്കും

കോട്ടയം: സര്‍ക്കാരിന്റെ പുതിയ മദ്യനയം നടപ്പാക്കുന്നതോടെ ജില്ലയില്‍ 13 ബാറുകളില്‍ കൂടി മദ്യം ലഭിക്കും. നിലവില്‍ കുമരകത്തു പ്രവര്‍ത്തിക്കുന്ന രണ്ടു പഞ്ചനക്ഷത്ര ബാറുകള്‍ ഉള്‍പ്പെടെ ജില്ലയില്‍ ബാറുകള്‍ 15 എണ്ണമായി മാറും. ഫോര്‍ സ്റ്റാര്‍, ത്രീസ്റ്റാര്‍, ടു സ്റ്റാര്‍, നോ സ്റ്റാര്‍ ഉള്‍പ്പെടുന്ന 23 ബാറുകളാണു തുറക്കുന്നത്.

നാളെ മുതല്‍ പുതിയ മദ്യനയം നിലവില്‍ വരുമെങ്കില്‍ ഒന്നാം തീയതി നിലവില്‍ മദ്യവില്പനശാലകള്‍ക്കു അവധിയായതിനാല്‍ രണ്ടാം തീയതി മുതലായിരിക്കും ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുക. കുമരകത്തെ അഞ്ചു ബാറുകള്‍ക്കു പുറമെ കറുകച്ചാല്‍, അയര്‍ക്കുന്നം, അതിരമ്പുഴ, നീണ്ടൂര്‍, ഗാന്ധിനഗര്‍, രാമപുരം, വാകത്താനം, പെരുവ എന്നിവിടങ്ങളിലെ ബാറുകളും തുറക്കും.

യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തെ തുടര്‍ന്നു ജില്ലയിലുള്ള 86 ബാറുകളില്‍ കുമരകത്തെ രണ്ട് പഞ്ചനക്ഷത്ര ബാറുകള്‍ ഒഴികെയുള്ളവ അടച്ചു പൂട്ടിയിരുന്നു. പിന്നീട് ഈ ബാറുകള്‍ക്ക് ബീയര്‍, വൈന്‍ ലൈസന്‍സുകള്‍ അനുവദിച്ചിരുന്നു. തുടര്‍ന്നു ദേശീയപാതകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യവില്‍പന നിരോധിച്ചതോടെ കോടതി ഉത്തരവിറങ്ങിയതോടെ ഇവയില്‍ 63 എണ്ണവും പൂട്ടി. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചനക്ഷത്ര ബാറുകള്‍ കുമരകം സൂരി റിസോര്‍ട്ടും, കുമരകം ലേക് റിസോര്‍ട്ടും മാത്രമാണ്.

തുറന്ന് പ്രവര്‍ത്തിക്കുന്ന ഫോര്‍സ്റ്റാര്‍ ബാറുകളില്‍ ആശീര്‍വാദ് ഹെറിട്ടേജ് കുമരകം, കാസില്‍ റെസിഡന്‍സി പെരുവാ കടുത്തുരുത്തി, എമറാള്‍ഡ് റീജിയന്‍സി വാകത്താനം, ഹോട്ടല്‍ അര്‍മാനി രാമപുരം, ഹോട്ടല്‍ ഫ്ളോറല്‍ പാര്‍ക്ക് ഏറ്റുമാനൂര്‍, കോക്കനട്ട് ലഗൂണ്‍ കുമരകം, വിവാന്‍ഡ് ബൈ ടാജ് കുമരകം, വെട്ടിക്കാട്ട് പ്ലാസ കല്ലറ, ഹോട്ടല്‍ ലയ അതിരമ്പുഴ, അര്‍ക്കാഡിയ ഫോര്‍ട്ട് കറുകച്ചാല്‍, ശ്രീലക്ഷ്മി പാര്‍ക്ക് അയര്‍ക്കുന്നം എന്നിവയാണ്.

ത്രീ സ്റ്റാര്‍ ബാറുകളായ ഹോട്ടല്‍ ഗ്രീന്‍ഫില്‍ഡ് കുമരകം, ഇടശേരി കായല്‍ റിസോര്‍ട്ട് കുമരകം എന്നിവിടങ്ങളില്‍ വിദേശമദ്യം വിതരണം ചെയ്യാന്‍ സാധിക്കും. ടൂ സ്റ്റാര്‍ ബാറുകളായ ഹോട്ടല്‍ വേമ്പനാട്, ടൂറിസ്റ്റ് ഹോം വൈക്കം, നോ സ്റ്റാര്‍ ബാറുകളായ ഒമ്പതെണ്ണവും തുറന്നു പ്രവര്‍ത്തിക്കും. ടൂ സ്റ്റാറിലും നോ സ്റ്റാറിലും ബിയര്‍, വൈന്‍ എന്നിവ ലഭിക്കും. ഹോട്ടല്‍ ആരാമ്മം വൈക്കം, വാട്ടര്‍ സ്‌കെയ്പ്സ്, ചൈതന്യ കെടിഡിസി കറുകച്ചാല്‍, ലക്ഷമി ഹോട്ടല്‍ റിസോഴ്സസ് കുമരകം, ലെയ്ക്ക് സോംഗ് റിസോര്‍ട്ട് കുമരകം, ഹോട്ടല്‍ അലീനാ കറുകച്ചാല്‍, ഹോട്ടല്‍ സോഡിയാക് ഉഴവൂര്‍, ഹോട്ടല്‍ അക്വേറിയോസ് വൈക്കം എന്നിവയാണ് നോ സ്റ്റാറില്‍ ഉള്‍പ്പെടുന്നത്.

 

Read more topics: new, liquer, law, 13 bar
English summary
new liquer law 13 bar
topbanner

More News from this section

Subscribe by Email