Sunday September 23rd, 2018 - 2:22:am
topbanner

കരട് ആരോഗ്യനയം: സ്‌കൂള്‍ പ്രവേശനത്തില്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കും

Anju NC
കരട് ആരോഗ്യനയം: സ്‌കൂള്‍ പ്രവേശനത്തില്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കരട് ആരോഗ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ രേഖ നിര്‍ബന്ധമാക്കിയാണ് നയം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ നടപ്പിലാക്കുന്ന വാക്‌സിനേഷന്‍ പദ്ധതികള്‍ക്കെതിരെ പലയിടങ്ങളിലും അനാവശ്യ പ്രചരണവും പ്രതിഷേധവും നടക്കുന്ന സാഹചര്യത്തിലാണ് പുതിയ ആരോഗ്യനയത്തില്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്.

ആരോഗ്യ വകുപ്പിനെ പൊതുജനാരോഗ്യം, ക്ലിനിക്കല്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കണമെന്നും ഇതില്‍ പറയുന്നു. ഡോ.ബി ഇക്ബാല്‍ ചെയര്‍മാനായി രൂപീകരിച്ച 17 അംഗ വിദഗ്ദ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

മറ്റ് പ്രധാന നിര്‍ദേശങ്ങള്‍

  • ആരോഗ്യവകുപ്പിനെ മെഡിസിന്‍, ആയുഷ് എന്നിങ്ങനെ രണ്ടായി തിരിക്കും
  • മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവര്‍ത്തന സ്വയംഭരണം
  • പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം വൈകീട്ട് ആറുവരെ
  • ട്രാന്‍സ്‌ഡെന്‍ഡറുകള്‍ക്ക് പ്രത്യേക ആരോഗ്യ ക്ലിനിക്കുകള്‍
  • സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ എടുത്ത രേഖ നിര്‍ബന്ധം

English summary
new health policy: vaccination is mandatory for school admission
topbanner

More News from this section

Subscribe by Email