Saturday November 17th, 2018 - 5:59:am
topbanner

ജെസ്‌ന രൂപമാറ്റം വരുത്തിയെന്ന് സംശയം; അന്വേഷണം കര്‍ണാടകം കേന്ദ്രീകരിച്ചുതന്നെ

NewsDesk
ജെസ്‌ന രൂപമാറ്റം വരുത്തിയെന്ന് സംശയം; അന്വേഷണം കര്‍ണാടകം കേന്ദ്രീകരിച്ചുതന്നെ

പത്തനംതിട്ട: കാണാതായ മലയാളി പെണ്‍കുട്ടി ജെസ്‌ന രൂപമാറ്റം വരുത്തിയതായി സൂചന. കണ്ണടയും പല്ലിന്റെ ക്ലിപ്പുമെല്ലാം മാറ്റിയാല്‍ എളുപ്പം തിരിച്ചറിയാന്‍ പറ്റാത്തവിധത്തില്‍ ജെസ്‌നയ്ക്ക് രൂപമാറ്റം വരുത്താം.

ഇത്തരത്തില്‍ ജെസ്‌ന മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് കര്‍ണാടകത്തില്‍ എവിടെയെങ്കിലും ഉണ്ടാകാമെന്ന പ്രതീക്ഷയിലാണ് പോലീസ്. ആസൂത്രിതമായി ജസ്നയെ ആരെങ്കിലും മാറ്റിയിട്ടുണ്ടായിരിക്കുമോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

കഴിഞ്ഞദിവസം ബെംഗളുരു മെട്രോയില്‍ കണ്ടെന്ന് പറഞ്ഞത് ജെയ്‌ന അല്ലെന്നാണ് പ്രാഥമിക വിവരം. മെട്രോയില്‍ നിന്നും ജസ്നയെ പോലൊരു പെണ്‍കുട്ടിയെ കണ്ടതായിട്ട് ആയിരുന്നു ഒരാള്‍ പോലീസിന് നല്‍കിയ വിവരം. ചുരിദാറും കണ്ണടയും ധരിച്ച് മെട്രോയില്‍ നിന്ന് ജസ്നയെന്ന് സംശയിക്കുന്ന കുട്ടി ഇറങ്ങി പോകുന്നതാണ് സിസിടിവിയില്‍ ഉള്ളത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്. ദൃശ്യങ്ങള്‍ ജസ്നയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പോലീസ് അയച്ചു കൊടുത്തിരുന്നു.

കര്‍ണാടകത്തില്‍ തന്നെ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്. കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജെസ്നയ്ക്ക് ലഭിച്ച ചില കോളുകള്‍ തന്നെയാണ് പോലീസിന്റെ സംശയം ബലപ്പെടുത്തുന്നത്. ജെസ്നയെ തേടി കൂടുതല്‍ ഫോണ്‍ കോളുകള്‍ വന്നത് കര്‍ണാടകത്തില്‍ നിന്നാണെന്നാണ് പോലീസ് പറയുന്നത്. കുറച്ചു കോളുകള്‍ കുടകില്‍ നിന്നും വന്നതായും കണ്ടെത്തിയിരുന്നു. കുടക്, മടിക്കേരി, സിന്ധുപുര, വിരാജ്പേട്ട എന്നീ പ്രദേശങ്ങളില്‍ പത്തനംതിട്ട പോലീസ് തിരച്ചില്‍ നടത്തിയിരുന്നു.

Read more topics: Jesna, Bengaluru, Metro
English summary
New claim says Jesna was spotted on Bengaluru Metro
topbanner

More News from this section

Subscribe by Email