Tuesday September 18th, 2018 - 9:19:pm
topbanner
Breaking News

മലപ്പുറത്ത് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു ; അവിഹത ബന്ധത്തിലുണ്ടായ കുഞ്ഞായതിനാല്‍ കൊന്നതെന്ന് മൊഴി

suji
മലപ്പുറത്ത് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു ; അവിഹത ബന്ധത്തിലുണ്ടായ കുഞ്ഞായതിനാല്‍ കൊന്നതെന്ന് മൊഴി

മലപ്പുറം ; കൂട്ടിലങ്ങാടി ചേരൂരില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറത്തുകൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ചേരൂര്‍ സ്വദേശി നബീലയേയും സഹോദരന്‍ ശിഹാബിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവുമായി ഏതാനും വര്‍ഷമായി അകന്നുകഴിയുന്ന നബീലയ്ക്ക് അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയെയാണ് കഴുത്തറത്ത് കൊന്നത്.

അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞ് വീടിന് അപമാനമാണെന്ന് പറഞ്ഞ് ശിഹാബ് നബീലയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇതാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണമായത്. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നബീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ കോഴിക്കോട് ബാലുശ്ശേരിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. നിര്‍മ്മല്ലൂര്‍ പാറമുക്ക് വലിയമലക്കുഴി കോളനിയിലെ റിന്‍ഷയാണ് (22) കുഞ്ഞിനെ കഴുത്തറത്ത് കൊന്നത് .

Read more topics: new born baby,killed, mother
English summary
new born baby killed by mother in malappuram
topbanner

More News from this section

Subscribe by Email