topbanner
Tuesday November 21st, 2017 - 6:07:am
topbanner
Breaking News

സ്വയം പുകഴ്ത്തുന്ന സംഗീത ആല്‍ബവും ഡോക്യുമെന്റയും പ്രസംഗ കുറുപ്പും ; ജയരാജന്‍ വെട്ടില്‍

suji
സ്വയം പുകഴ്ത്തുന്ന സംഗീത ആല്‍ബവും ഡോക്യുമെന്റയും പ്രസംഗ കുറുപ്പും ; ജയരാജന്‍ വെട്ടില്‍

സംസ്ഥാന സമിതിയില്‍ ജയരാജനെതിരായ പ്രധാന കുറ്റപത്രമായി മാറിയത് യുഎപിഎ പ്രതിഷേധ യോഗത്തിനായി ജില്ലാ കമ്മറ്റി തയ്യാറാക്കിയ കുറിപ്പ് .ജയരാജനെ പുകഴ്ത്തുന്ന സംഗീത ആല്‍ബവും ഡോക്യുമെന്ററിയും ചര്‍ച്ചയായെങ്കിലും ഇതെല്ലാം സ്വകാര്യ വ്യക്തികളും ചില കലാ സമിതികളും ചെയ്യുന്നതെന്ന് ന്യായീകരിച്ചു.എന്നാല്‍ പ്രതിഷേധ സദസ്സില്‍ പ്രസംഗിക്കാന്‍ ജയരാജനെ പുകഴ്ത്തിക്കൊണ്ട് ജില്ലാ കമ്മറ്റി തന്നെ തയ്യാറാക്കിയ കുറുപ്പിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് അദ്ദേഹത്തിന് ഒഴിഞ്ഞു മാറാന്‍ കഴിഞ്ഞില്ല.

സെപ്തംബര്‍ എട്ടിനായിരുന്നു യോഗം.പ്രസംഗകര്‍ക്കായി നല്‍കിയ 14 പേജുള്ള കുറിപ്പില്‍ ജയരാജനെ കുറിച്ചുള്ള വര്‍ണ്ണനകളായിരുന്നു.അശരണരുടെ കണ്ണീരൊപ്പുന്ന,കിടപ്പു രോഗികള്‍ക്ക് ദൈവ തുല്യനായ. പ്രതീക്ഷ നല്‍കുന്ന..സ്വാന്തനമായ എന്നിങ്ങനെ നിരവധി വിശേഷങ്ങള്‍ .ജയരാജനെതിരായ അതിരുവിട്ട പുകഴ്ത്തലുകള്‍ക്കെതിരെ ഈ റിപ്പോര്‍ട്ട് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു.ജയരാജനെ മാത്രം മഹത്വല്‍ക്കരിച്ചതിനെതിരെ കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനമുയരുകയായിരുന്നു.

Read more topics: p jayarajan, allegation
English summary
new allegation against p jayarajan
topbanner topbanner

More News from this section

Subscribe by Email