Thursday June 21st, 2018 - 12:33:am
topbanner
Breaking News

സങ്കടങ്ങളെ തോല്‍പ്പിച്ച് നീനു വീണ്ടും ജീവിതത്തിലേക്ക്....പതിനേഴാം നാള്‍ അവള്‍ അച്ഛന്‍ ജോസഫിനൊപ്പം കോളേജിലേയ്ക്ക്

rajani v
സങ്കടങ്ങളെ തോല്‍പ്പിച്ച് നീനു വീണ്ടും ജീവിതത്തിലേക്ക്....പതിനേഴാം നാള്‍ അവള്‍ അച്ഛന്‍ ജോസഫിനൊപ്പം കോളേജിലേയ്ക്ക്

സങ്കടങ്ങളെ തോല്‍പ്പിച്ച് പതിനേഴാം നാള്‍ നീനു വീണ്ടും ജീവിതത്തിലേക്ക് യാത്ര തിരിച്ചു. രാവിലെ കെവിന്റെ അച്ഛന്‍ ജോസഫാണ് ബൈക്കില്‍ മാന്നാനത്തെ കോളേജിലേക്ക് അവളെ കോണ്ടുപോയത്. രാവിലെ എണീറ്റ് പ്രാര്‍ത്ഥിച്ചു, പിന്നെ കെവിന്റെ ചിത്രത്തിനു മുന്നില്‍ ഇത്തിരിനേരം. പഠിക്കാനും സ്വന്തം കാലില്‍നിന്ന ശേഷം കല്യാണം കഴിക്കാം എന്നുമൊക്കെയുള്ള സ്വപ്നം അവള്‍ക്കു നല്‍കിയതു തന്നെ കെവിനായിരുന്നു.

കെവിന്റെ ചേച്ചി കൊടുത്ത ഡ്രസ്സ് ധരിച്ചു കഴിഞ്ഞപ്പോഴേക്കും അമ്മ മേരി പൊതിച്ചോറുമായെത്തി. അച്ഛന്റെ ബൈക്കിനു പിന്നില്‍ കയറി ആദ്യമായി പുറംലോകത്തേക്ക്.. കെവിന്റെ മരണം കഴിഞ്ഞ ശേഷം ആദ്യമായാണ് നീനു പുറം ലോകത്തേക്കു ഇറങ്ങുന്നത്.

ജോസഫ് നീനൂവുമായി നേരെപോയി പ്രിന്‍സിപ്പലിനെ കണ്ടു. എല്ലാവരും നിറഞ്ഞ മനസ്സോടെ നീനുവിനെ സ്വീകരിച്ചു. പഠനം തുടരാന്‍ എന്തു സഹായവും വാഗ്ദാനം ചെയ്തു. ഒപ്പമുണ്ടെന്ന ധൈര്യപ്പെടുത്തല്‍..പിന്നെ കൂട്ടുകാരികള്‍ക്കു നടുവിലേക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ അവള്‍ നടന്നുചെന്നു. മുറിവുകള്‍ മറക്കാന്‍ എല്ലാവരും പറയുമ്‌ബോഴും ഓര്‍മകളില്‍ അവള്‍ പിടഞ്ഞു.

ജോസഫും മേരിയും കെവിന്റെ സഹോദരി കൃപയും അവള്‍ക്കു താങ്ങായി. പഠിക്കാനും ജീവിതത്തെ നേരിടാനും അവരാണ് കരുത്തു പകര്‍ന്നത്. ഇനി സിവില്‍സര്‍വീസ് കോച്ചിംഗ് പുനരാരംഭിക്കണം.

അവള്‍ പഠിക്കട്ടെ, ഇനി ഒരുപാടു ജീവിക്കാനുള്ളതല്ലേ..അതിനു വേണ്ടത് ഞങ്ങളാല്‍ ആവുന്നത് ചെയ്തുകൊടുക്കും.'''ജോസഫിന്റെ ഉറച്ച വാക്കുകള്‍''

 

Read more topics: neenu, come back, college
English summary
neenu come back college

More News from this section

Subscribe by Email