Sunday November 18th, 2018 - 10:02:pm
topbanner

നെടുമ്പാശ്ശേരിയില്‍ വിമാനം നിയന്ത്രണം തെറ്റിയതിന്റെ കാരണം വെളിപ്പെടുത്തി എയര്‍ ഇന്ത്യ

Jikku Joseph
നെടുമ്പാശ്ശേരിയില്‍ വിമാനം നിയന്ത്രണം തെറ്റിയതിന്റെ കാരണം വെളിപ്പെടുത്തി എയര്‍ ഇന്ത്യ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം നിയന്ത്രണം തെറ്റിയ സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ. കനത്ത മഴ കാരണമാണ് വിമാനം നിയന്ത്രണം തെറ്റി ഓടയിലേക്ക് വീണതെന്നാണ് എയര്‍ ഇന്ത്യ അധികൃതരുടെ വിശദീകരണം.

മഴ മൂലം പൈലറ്റിന്റെ കാഴ്ച മറച്ചതാണ് അപകടത്തിന് കാരണമായത്. യാത്രക്കാരുടെ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അന്വേഷണം തുടങ്ങി.

ചൊവ്വാഴ്ച പുലര്‍ച്ചെ 2.40 ന് അബുദാബി-കൊച്ചി എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അബുദാബിയില്‍നിന്നും കൊച്ചിയിലേക്കുവന്ന വിമാനം റണ്‍വേയില്‍ ഇറങ്ങിയ ശേഷം ഓടയിലേക്ക്  വീഴുകയായിരുന്നു. 102 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

English summary
nedumbaseri landing areoplane slip ranway at kochi airport
topbanner

More News from this section

Subscribe by Email