Friday November 16th, 2018 - 4:43:am
topbanner

നെടുമ്പാശ്ശേരിയില്‍ യാത്രക്കാരുടെ സാധനങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍

rajani v
നെടുമ്പാശ്ശേരിയില്‍ യാത്രക്കാരുടെ സാധനങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ സാധനങ്ങള്‍ മോഷ്ടിക്കുന്ന സംഘത്തിലെ മൂന്നു പേര്‍ അറസ്റ്റില്‍. സ്വകാര്യ കസ്റ്റംസ് ഹൗസ് ഏജന്‍സിയിലെ തൊഴിലാളികളാണ് നെടുമ്പാശ്ശേരി പൊലീസിന്റെ പിടിയിലായത്.വിമാനത്താവളത്തില്‍ കയറ്റുമതിക്കായി എത്തിക്കുന്ന സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നത് സ്വകാര്യ കസ്റ്റംസ് ഹൗസ് ഏജന്‍സിയാണ്.

കാര്‍ഡോ വിഭാഗത്തിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഇവിടുത്തെ ജീവനക്കാരായ സജാദ് സെയ്തുമുഹമ്മദ്, സുനില്‍, ആഷിക് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

കഴിഞ്ഞ ദിവസം തിരുപ്പൂരില്‍ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള കയറ്റുമതി സാധനങ്ങള്‍ മോഷണം പോയതായി പരാതിയുയര്‍ന്നിരുന്നു. വിലകൂടിയ വസ്ത്രങ്ങളാണ് പെട്ടികളില്‍ ഉണ്ടായിരുന്നത്.

ഇവയാണ് സംഘം മോഷ്ടിച്ചത്. എയര്‍പോര്‍ട്ട് കാര്‍ഗോ ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ പ്രതികളായ മൂന്ന് പേര്‍ പെട്ടികള്‍ പൊട്ടിച്ച് വസ്ത്രങ്ങള്‍ ഒളിപ്പിച്ചു വയ്ക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്.

 

English summary
nedumbaseri airport steel issue
topbanner

More News from this section

Subscribe by Email