Sunday August 19th, 2018 - 11:37:pm
topbanner

ശശീന്ദ്രന് മന്ത്രിസ്ഥാനം തിരികെ നല്‍കണമെന്ന ആവശ്യവുമായി എന്‍സിപി

Anju NC
ശശീന്ദ്രന് മന്ത്രിസ്ഥാനം തിരികെ നല്‍കണമെന്ന ആവശ്യവുമായി എന്‍സിപി

തിരുവനന്തപുരം: ഹണിട്രാപ്പില്‍ പെട്ട് മന്ത്രിസ്ഥാനം രാജി വെച്ച എ.കെ ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി എന്‍.സി.പി രംഗത്ത്. ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജി വെച്ച സാഹചര്യത്തിലാണ് എന്‍.സി.പിയുടെ ആവശ്യം. കേന്ദ്രനേതൃത്വവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനോടും എല്‍ഡിഎഫ് നേതൃത്വത്തോടും ആവശ്യപ്പെടുമെന്നും എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു.

ഇക്കാര്യത്തില്‍ എന്‍സിപി നേതൃത്വമാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താനല്ല ഇക്കാര്യം തീരുമാനിക്കേണ്ടത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. തങ്ങളുടെ മന്ത്രിയെ എന്‍സിപി തീരുമാനിക്കട്ടേയെന്ന് കാനം രാജേന്ദ്രനും പറഞ്ഞിരുന്നു.

അതിനിടെ കേസ് കോടതിയ്ക്കു പുറത്ത് ഒത്തുതീര്‍പ്പാക്കുന്നത് സംബന്ധിച്ച ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ഹൈക്കോടതിയില്‍ കേസിന്റെ ഭാവി അനുസരിച്ച് തൊട്ടടുത്ത ദിവസം തന്നെ എന്‍സിപി സംസ്ഥാന നേതൃയോഗം ചേര്‍ന്ന് തീരുമാനമെടുത്തേക്കും.

Read more topics: ncp, ldf, appoint, saseendran,
English summary
ncp asks ldf to appoint saseendran
topbanner

More News from this section

Subscribe by Email