Sunday June 24th, 2018 - 10:23:pm
topbanner
Breaking News

പ്രതിമയ്ക്ക് നായനാരുടെ ഛായയില്ല ; മുഖം മിനുക്കാന്‍ സാധ്യത ആരാഞ്ഞ് പാര്‍ട്ടി

suji
പ്രതിമയ്ക്ക് നായനാരുടെ ഛായയില്ല ; മുഖം മിനുക്കാന്‍ സാധ്യത ആരാഞ്ഞ് പാര്‍ട്ടി

കണ്ണൂരിലെ ഇ കെ നയനാര്‍ അക്കാഡമി കെട്ടിട സമുച്ചയത്തിന് മുന്നില്‍ സ്ഥാപിച്ച പ്രതിമയ്ക്ക് നായനാരുടെ ഛായയില്ലെന്ന ആക്ഷേപം ഉയര്‍ന്നതോടെ പ്രതിമയുടെ മുഖം മിനുക്കാനുള്ള സാധ്യത ആരായുകയാണ് സിപിഎം നേതൃത്വം.

ജയ്പൂര്‍ സര്‍വകലാശാല ശില്പകലാ വിഭാഗം വിദഗ്ധര്‍ അവിടെ നിര്‍മ്മിച്ചതാണ് ഈ വെങ്കലം പ്രതിമ. ഒമ്പതര അടി ഉയരവും 800 കിലോ തൂക്കവും വരുന്ന പ്രതിമ നിര്‍മ്മിക്കാന്‍ നേതൃത്വം നല്‍കിയത് തിരുവല്ല സ്വദേശിയും ശില്‍പകലാ വിഭാഗം അധ്യാപകനുമായ ജോണ്‍ കോവൂരാണ്. ജുക്കയും ജാക്കറ്റുമിട്ട് കൈയ്യില്‍ ബാഗുമായി നില്‍ക്കുന്നതാണ് രൂപം. കല്യാശേരിയിലെ നയനാരുടെ വീടിനുമുന്നില്‍ സ്ഥാപിച്ച പ്രസിദ്ധ ചിത്രമാണ് പ്രതിമ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചത്. എന്നാല്‍ ചിത്രത്തിലെ പോലുള്ള ഭാവമൊന്നും ശില്‍പ്പത്തിനില്ലെന്നാണ് പരാതി.

പ്രതിമാ നിര്‍മ്മാണത്തിനായി മികവ് ലക്ഷ്യമിട്ടാണ് ജയ്പൂര്‍ സര്‍വകലാശാലയെ ഏല്‍പ്പിച്ചത്. എന്നാല്‍ നയനാരെ അറിയാത്തവര്‍ ചെയ്തതാണ് പിഴവായത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് കഴിഞ്ഞ ദിവസം അക്കാദമിയുടെ ഉത്ഘാടനവും പ്രതിമ അനാവരണവും നിര്‍വ്വഹിച്ചത് .

English summary
nayanar statue party try to make up after criticism

More News from this section

Subscribe by Email