Wednesday September 26th, 2018 - 3:18:am
topbanner

നായനാരുടെ മുഖഛായ മാറി; സി പി എമ്മിന്റെ പ്രതിഛായ മങ്ങി

Mithun Muyyam
നായനാരുടെ മുഖഛായ മാറി; സി പി എമ്മിന്റെ പ്രതിഛായ മങ്ങി

കണ്ണൂർ: നായനാരുടെ അപൂർണ പ്രതിമ വിവാദം സി പി എമ്മിനെ ആശയക്കുഴപ്പത്തിലാക്കുന്നു. ദേശീയതലത്തിൽ പാർട്ടിയുടെ പ്രൗഡി ഉർത്താൻ ബർണശേരിയിൽ ആരംഭിച്ച ഇ കെ നായനാർ അക്കാദമി പാർട്ടിക്ക് സമ്മാനിച്ചത് നാണക്കേട്. അക്കാദമിക്ക് മുന്നിലെ മുഖഛായ മാറിയ നായനാർ പ്രതിമയാണ് പാർട്ടിയെ വെട്ടിലാക്കുന്നത്.

പ്രശ്ന പരിഹാരത്തിനായി അണിയറയിൽ ചൂടേറിയ ചർച്ച നടക്കുകയാണ്. വിവാദം കത്തുമ്പോഴും ഇതുസംബന്ധിച്ച് തുടക്കത്തിൽ നേതാക്കൾ അഭിപ്രായ പ്രകടനത്തിന് തയ്യാറായിരുന്നില്ല. സി പി എം ജില്ലാ സെക്രട്ടറി പി ജയരാജൻ ഉൾപ്പടെയുള്ളവർ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നാണ് ആദ്യം അിറയിച്ചിരുന്നത്.

എന്നാൽ ഇപ്പോൾ ജയരാജൻ പ്രതികരിച്ചിട്ടുണ്ട്. പ്രതിമയിൽ മാറ്റം വരുത്താൻ നിർദ്ദേശിച്ചതായി അദ്ദേഹം പറഞ്ഞു. പ്രതിയയുടെ മുഖം മിനുക്കി പാർട്ടിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് അിറയുന്നു. അതിനായി നേതാക്കൾ കണ്ണൂർ ജില്ലയിലെ ചില ശിൽപ്പികളുമായി ചർച്ച നടത്തിക്കഴിഞ്ഞു. മിനുക്കുപണിയിലൂടെ പ്രതിമക്ക് ജനനായകന്റെ ഛായ നൽകാൻ സാധിക്കുമോ എന്ന് സംശയമുണ്ട്.

അതിനായില്ലെങ്കിൽ പൂർണ്ണമായും മാറ്റി സ്ഥാപിക്കേണ്ടി വരും. ഇൗ സാഹചര്യത്തിൽ പാർട്ടി അതിന് തയ്യാറാകുമെന്നാണ് കരുതുന്നത്. ഇ എം എസ് ഇൾപ്പടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ജീവസുറ്റ ശിൽപ്പങ്ങൾ ജില്ലയിൽ പലയിടത്തുമുണ്ട്. അവയെല്ലാം പിറന്നത് കണ്ണൂരുകാരുടെ കരവിരുതിലൂടെയാണ്.

അത് മിറികടന്ന് നായനാർ പ്രതിമ നിർമ്മാണത്തിന് രാജസ്ഥാൻ സർവ്വകലാശാലയെ സമീപിച്ചതിൽ രൂക്ഷ വിമർശനമാണ് ഏറ്റുവാങ്ങുന്നത്. സി പി എം അനുഭാവികൂടിയായ നടൻ സന്തോഷ് കീഴാറ്റൂർ ഉൾപ്പടെയുള്ളവർ ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. കളിമണ്ണിൽ ഒരുക്കിയ പ്രതിമയ്ക്ക് ഏറെക്കുറെ പൂർണത ഉണ്ടായിരുന്നു.

എന്നാൽ വെങ്കലത്തിലേക്ക് മാറ്റിയപ്പോഴാണ് രൂപം മാറിയത്. അനാഛാദനത്തിന് മുമ്പ് തന്നെ പ്രശ്നം നേതാക്കളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പല തവണ മുഖത്ത് മുനുക്കുപണി നടത്തിയാണ് ഇത്തരത്തിലെങ്കിലും പ്രതിമ രൂപപ്പെട്ടതത്രെ. 'കേരള ഒാണലൈൻ ന്യൂസാ'ണ് പ്രതിമയിലെ അപാകത ആദ്യം റിപ്പോർട്ട് ചെയതിരുന്നത്.

Read more topics: statue, ek naynar, CPM,
English summary
ek nayanar statue issue: cpm trapped
topbanner

More News from this section

Subscribe by Email