Sunday December 16th, 2018 - 12:23:pm
topbanner

വഴിമുടക്കികളോടൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് വലിയ അപകടത്തില്‍ പെട്ടിരിക്കയാണെന്ന് ഇ.പി ജയരാജന്‍

NewsDesk
വഴിമുടക്കികളോടൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് വലിയ അപകടത്തില്‍ പെട്ടിരിക്കയാണെന്ന് ഇ.പി ജയരാജന്‍

തളിപ്പറമ്പ: വഴിമുടക്കി കളോടൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് വലിയ അപകടത്തില്‍ പെട്ടിരിക്കയാണെന്ന് ഇ.പി ജയരാജന്‍. മൊറാഴ കൂളിച്ചാലില്‍ നടന്ന ക്ഷേത്രപ്രവേശന വിളംബരം 82 ആ വാര്‍ഷിക ദിനം നാവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

എന്നാല്‍ ഈ നാട് നേടിയ നേട്ടങ്ങള്‍ ഉറപ്പാക്കാൻ ഈ പിന്തിരിപ്പന്‍ ആശയങ്ങളെയും ശിഥിലീകരണ പ്രവണതകളെയും ഒറ്റപെടുത്തി കൊണ്ട് ഐക്യവും സാഹോദര്യവും കാത്ത് സൂക്ഷിക്കാന്‍ സാധിക്കണമെന്നും അദ്ധേഹം ഒര്‍മ്മപ്പെടുത്തി. ശബരിമലയുടെ പേരും പറഞ്ഞ് കുറെയാളുകള്‍ തെരുവില്‍ ശരണം വളിച്ചും കലാപം ഉണ്ടാക്കുവാന്‍ ശ്രമിക്കുകയാണ്.ep jayarajan morazha

കഴിഞ്ഞ ദിവസം സന്നിധാനത്ത് ശ്രീകോവിലിനു സമീപം മൂത്രമൊഴിച്ചും രക്തം വീഴ്ത്തിയും അശുദ്ധിയാക്കി നടയടപ്പിക്കാനുള്ള ശ്രമം വരെ നടന്നു. ഇങ്ങനെ ചിന്തിച്ചു പ്രവര്‍ത്തിക്കുന്നവര്‍ സമൂഹത്തിലേറെയുണ്ട്. അവര്‍ ദൈവത്തെയും ദൈവവിശ്വാസത്തെയും കാത്തു സൂക്ഷിക്കാനല്ല ശ്രമിക്കുന്നത്. അതിനെ ദുരുപയോഗം ചെയ്ത് നാട് നേടിയിട്ടുള്ള നേട്ടങ്ങളെ ദുര്‍ബലപ്പെട്ടുത്തി ജാതീയവും മതപരവുമായ ചേരിതിരിവുണ്ടാക്കി വോട്ട് നേടാനുളള ശ്രമമാണ് നടത്തുന്നത്.

വോട്ട് നേടാന്‍ ജനക്ഷേമകരമായ പ്രവര്‍ത്തി നടത്തുകയാണ് വേണ്ടത്. ഇന്ത്യന്‍ ജനതയുടെ പിന്തുണ ആര്‍ജിക്കാന്‍ ഒരു നടപടിയും ബിജെപിയുടെ ഭാഗത്തുനിന്നും ഇന്നുവരെ ഉണ്ടായിട്ടില്ല. ചില വഴിമുടക്കികളോടൊപ്പം ചര്‍ന്ന് കോണ്‍ഗ്രസ് വലിയ അപകടത്തില്‍ പെട്ടിരിക്കയാണ്. കെ കേളപ്പന്‍ ഉള്‍പ്പെടെ ഒരു കാലത്ത് നവോത്ഥാന പ്രസ്ഥാനത്തിന്റെ നേത്യനിരയില്‍ ഉണ്ടായിരുന്നു. നാട് നേടിയെടുത്ത നേട്ടങ്ങള്‍ ഉറപ്പക്കാന്‍ ഈ പിന്തിരിപ്പന്‍ ആശയങ്ങളെയും ശിഥിലീകരണ പ്രവണതകളെയും ഒറ്റപെടുത്തി കൊണ്ട് ഐക്യവും സാഹോദര്യവും കാത്ത് സൂക്ഷിക്കാന്‍ സാധിക്കണമെന്നും അദ്ധേഹം പറഞ്ഞു.  കെ ഗണേശന്‍ അധ്യക്ഷത വഹിച്ചു. പി കുഞ്ഞപ്പ, പി ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.ep-jayarajan-morazha

Read more topics: taliparamba, ep jayarajan, morazha,
English summary
navodana sadas morazha ep jayarajan
topbanner

More News from this section

Subscribe by Email