Tuesday September 25th, 2018 - 3:03:pm
topbanner

നവകേരള മാര്‍ച്ച്; ശംഖുമുഖം സിപിഎം മാലിന്യ മുക്തമാക്കി; വൃത്തിയാക്കാന്‍ പിണറായിയുടെ ഭാര്യയും

NewsDesk
നവകേരള മാര്‍ച്ച്; ശംഖുമുഖം സിപിഎം മാലിന്യ മുക്തമാക്കി; വൃത്തിയാക്കാന്‍ പിണറായിയുടെ ഭാര്യയും

തിരുവനന്തപുരം: സിപിഎം പിബി അംഗം പിണറായി വിജയന്‍ നയിച്ച നവകേരളാ മാര്‍ച്ച് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് സമാപിച്ചപ്പോള്‍ കടപ്പുറം വൃത്തിയാക്കി സിപിഎം മാതൃകയായി.

രണ്ടുലക്ഷത്തോളം പ്രവര്‍ത്തകര്‍ പങ്കെടുത്തെന്ന് അവകാശപ്പെടുന്ന മാര്‍ച്ചില്‍ പ്ലാസ്റ്റിക് കുപ്പികളും കടലാസുമായി കടപ്പുറം നിറഞ്ഞെങ്കിലും മണിക്കൂറുകള്‍ക്കം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കടപ്പുറം മാലിന്യമുക്തമാക്കി.

എം.എ ബേബി, കടകംപള്ളി സുരേന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍, എം. വിജയകുമാര്‍, വി. ശിവന്‍കുട്ടി, ടി.എന്‍ സീമ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം പിണറായി വിജയന്റെ ഭാര്യയും കടപ്പുറം ശുചിയാക്കാനിറങ്ങി.

സമ്മേളനം അവസാനിച്ചപ്പോള്‍ തന്നെ മൈക്കില്‍ക്കൂടി പ്രവര്‍ത്തകര്‍ക്ക് അറിയിപ്പു നല്‍കിയിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അവര്‍ കൊണ്ടുവന്ന കുപ്പികളും ഭക്ഷണ പാക്കറ്റുകളിലെ അവശിഷ്ടങ്ങളുമെല്ലാം പെറുക്കിയെടുത്ത് പ്രത്യേകം സജ്ജീകരിച്ച ബിന്നുകളിലും ചാക്കുകളിലും നിക്ഷേപിക്കണമെന്നായിരുന്നു അറിയിപ്പ്.

മേയര്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം കോര്‍പ്പറേഷന്‍ ജീവനക്കാരും മാലിന്യ ശുചീകരണത്തിനെത്തി. മൂന്ന് ലോഡ് ചപ്പുചവറുകള്‍ സ്ഥലത്തുനിന്നും നീക്കം ചെയ്‌തെന്ന് തോമസ് ഐസക് എംഎല്‍എ പറഞ്ഞു.

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; സ്‌കൂളില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട്

ജോണ്‍ പോള്‍ II മാര്‍പാപ്പയ്ക്ക് സ്ത്രീയുമായി 32 വര്‍ഷം ബന്ധമുണ്ടായിരുന്നെന്ന് ബിബിസി

നഗ്നചിത്രത്തിന്റെ പേരില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ ഓട്ടോഡ്രൈവര്‍ പിടിയില്‍

English summary
navakerala march; shanghumukham beach
topbanner

More News from this section

Subscribe by Email