Wednesday November 21st, 2018 - 1:54:am
topbanner

കീഴാറ്റൂര്‍ വയലില്‍ അളവ്; ദേഹത്ത് മണ്ണെണ്ണയൊഴിച്ച് കര്‍ഷകരുടെ ആത്മഹത്യാ ഭീഷണി

NewsDesk
കീഴാറ്റൂര്‍ വയലില്‍ അളവ്; ദേഹത്ത് മണ്ണെണ്ണയൊഴിച്ച് കര്‍ഷകരുടെ ആത്മഹത്യാ ഭീഷണി

കണ്ണൂര്‍: തളിപ്പറമ്പ് കീഴാറ്റൂരില്‍ വയലില്‍ മണ്ണിട്ട് ബൈപ്പാസ് നിര്‍മിക്കുന്ന പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് ദേശീയപാതാ അതോറിറ്റി അധികൃതര്‍ വയല്‍ അളക്കാനെത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന സമരക്കാര്‍.

ബുധനാഴ്ച രാവിലെയോടെയാണ് പോലീസ് സുരക്ഷയോടെ അധികൃതരെത്തുമെന്ന് അറിയിച്ചത്. എന്നാല്‍ ഒരു കാരണവശാലും വയല്‍ നികത്താന്‍ അനുവദിക്കില്ലെന്നുകാട്ടി സമരം ചെയ്യുന്ന പ്രദേശവാസികള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുമെന്ന ഭീഷണിയുമായി അധികൃതരെ തടഞ്ഞിരിക്കുകയാണ്.

പോലീസുകാര്‍ വയലില്‍ ഇറങ്ങിയാല്‍ ഉടന്‍ തീകൊളുത്തുമെന്ന് അറിയിച്ച് മണ്ണെണ്ണ ദേഹത്തൊഴിച്ചാണ് ഇപ്പോള്‍ സമരക്കാര്‍ നില്‍ക്കുന്നത്. എന്ത് വിലകൊടുത്തും അളവ് തടയുമെന്നാണ് പ്രദേശത്ത് സമരം നടത്തുന്ന വയല്‍കിളികളുടെ ആഹ്വാനം.

എന്നാല്‍, ഭൂവുടമകളുടെ സമ്മതപത്രം കിട്ടിക്കഴിഞ്ഞതിനാല്‍ സ്ഥലം ഏറ്റെടുക്കുന്നതിന് തടസമില്ലെന്ന് സിപിഎമ്മും പ്രഖ്യാപിച്ചിരിക്കെ ഭീതിയുടെ മുള്‍മുനയിലാണ് കീഴാറ്റൂര്‍ ഗ്രാമം.

പുറത്തുനിന്ന് കീഴാറ്റൂരിലെത്തുന്നവരെ വഴിയില്‍ തടയാന്‍ പോലീസിന് ഉന്നതതല നിര്‍ദ്ദേശം ലഭിച്ചതായും സൂചനയുണ്ട്. അതിനിടെ വയല്‍ക്കിളികളുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി സിപിഎം നേതൃത്വം പത്രസമ്മേളനം വിളിച്ചത് വയല്‍കിളി പ്രവര്‍ത്തകര്‍ക്ക് വീണ്ടും തിരിച്ചടിയായി.

സമ്മതപത്രം നല്‍കിയ മുഴുവന്‍ ഭൂവുടമകളേയും പാര്‍ട്ടി മാധ്യമപ്രവര്‍ത്തകര്‍ത്തകര്‍ക്ക് മുന്നില്‍ ഹാജരാക്കി. കീഴാറ്റൂര്‍ ഇഎംഎസ് സ്മാരക വായനശാലയില്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ ഭൂവുടമകളുടെ പേര് പ്രത്യേകം വിളിച്ച് സംശയം ദൂരീകരിക്കുകയായിരുന്നു.

പാര്‍ട്ടിഗ്രാമത്തിലേക്ക് നുഴഞ്ഞുകയറാന്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വം നടത്തിയ ഹീനമായ പ്രവൃത്തികള്‍ വെളിവാക്കപ്പെട്ടതായും ബൈപ്പാസ് റോഡ് വികസനവുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തുന്ന കുപ്രചാരണങ്ങളുടെ മുനയൊടിഞ്ഞതായും സിപിഎം നേതൃത്വം അറിയിച്ചു.

English summary
Natives suicide Protest against Kannur Keezhattoor bypass
topbanner

More News from this section

Subscribe by Email