Tuesday September 25th, 2018 - 12:46:pm
topbanner

ദേശീയപാത സ്ഥലമേറ്റെടുപ്പ്; മലപ്പുറത്ത് സംഘര്‍ഷം

NewsDesk
ദേശീയപാത സ്ഥലമേറ്റെടുപ്പ്; മലപ്പുറത്ത് സംഘര്‍ഷം

മലപ്പുറം: മലപ്പുറം എആര്‍ നഗര്‍ വലിയപറമ്പില്‍ ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം. സ്ഥലമേറ്റെടുപ്പിനെതിരെ സമരം നടത്തുന്ന പ്രദേശവാസികള്‍ പോലീസിനെതിരെ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം നടന്നത്.

സമരക്കാര്‍ക്കുനേരെ പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തിനിടെ ഒരു പെണ്‍കുട്ടി തളര്‍ന്നു വീണു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പൊലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. മൂന്നു ഗ്രനേഡ് ആണ് പൊലീസ് പ്രയോഗിച്ചത്.

ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനുശേഷം പൊലീസ് ഉപരോധക്കാരെ സ്ഥലത്തുനിന്നു നീക്കി. പിന്നീട് റോഡിലെ കുപ്പിച്ചില്ലുകളും മറ്റും പൊലീസ് നീക്കം ചെയ്തു. ഇതിനുപിന്നാലെ, തലപ്പാറ ഭാഗത്ത് സര്‍വേ പുനരാരംഭിച്ചു. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സര്‍വേ തടയാന്‍ എത്തിയതോടെയാണു സംഘര്‍ഷം തുടങ്ങിയത്. ജനരോഷം രൂക്ഷമായതിനിടെ തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹത്തോടെയായിരുന്നു സര്‍വേ നടപടികള്‍ പുരോഗമിച്ച് കൊണ്ടിരുന്നത്.

ദേശീയപാത ഭൂമിയെടുപ്പില്‍ മറ്റിടങ്ങളില്‍നിന്നു വ്യത്യസ്തമാണ് എആര്‍ നഗര്‍ മേഖലയിലെ പ്രശ്നം. നിലവിലെ ദേശീയപാത ഉപേക്ഷിച്ചു പുതിയ 50 മീറ്റര്‍ ഭൂമി പുതുതായി എടുക്കുകയാണു ചെയ്യുന്നത്. നിലവിലെ ദേശീയപാത വികസിപ്പിക്കുമ്പോള്‍ ഒരു ക്ഷേത്രത്തിന്റെയും പള്ളിയുടെയും സ്ഥലം നഷ്ടമാകുമെന്നു പറഞ്ഞാണു പുതിയ അലൈന്‍മെന്റ് നിശ്ചയിച്ചത്.

English summary
national highway protesters police clash in malappuram
topbanner

More News from this section

Subscribe by Email