Thursday November 15th, 2018 - 8:37:am
topbanner

ദേശീയ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കല്‍; മലപ്പുറത്ത് ഭൂ ഉടമകളുമായി സംഘര്‍ഷം

NewsDesk
ദേശീയ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കല്‍; മലപ്പുറത്ത് ഭൂ ഉടമകളുമായി സംഘര്‍ഷം

മലപ്പുറം: ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മലപ്പുറത്ത് സംഘര്‍ഷം. ഭൂ ഉടമകള്‍ സര്‍വെ തടഞ്ഞതിനെ തുടര്‍ന്നാണ് പോലീസുമായി സംഘര്‍ഷമുണ്ടായത്.

കുറ്റിപ്പുറം പാലത്തിന് സമീപത്തു നിന്നാണ് സര്‍വേ ആരംഭിച്ചിരിക്കുന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്നു പലതവണ മാറ്റിവച്ച സര്‍വേ നടപടികളുമായാണ് അധികൃതര്‍ മുന്നോട്ട് പോകുന്നത്.

ജനകീയ സമരം നടന്ന മലപ്പുറത്ത് 2009, 11, 13 വര്‍ഷങ്ങളില്‍ 3എ വിജ്ഞാപനം ഇറക്കിയെങ്കിലും സര്‍വേ ഉപേക്ഷിക്കേണ്ടിവന്നിരുന്നു. സര്‍വേ തടയാനുള്ള സമരസമിതിയുടെ നീക്കത്തെ പ്രതിരോധിക്കാനായി കനത്ത പോലീസ് സംരക്ഷണമാണ് ഒരുക്കിയത്.

ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ ശനിയാഴ്ച കളക്ടര്‍ വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കാന്‍ ജില്ലയില്‍ 243.9 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.

Read more topics: national highway, land, malappuram
English summary
national highway land acquisition survey starts in malappuram
topbanner

More News from this section

Subscribe by Email