Thursday September 20th, 2018 - 8:19:am
topbanner
Breaking News

'തൂക്കി വിറ്റാല്‍ ഒരുകിലോ അരിപോലും കിട്ടില്ല യേശുദാസിന്റെയും ജയരാജിന്റെയും അവാര്‍ഡുകള്‍ക്ക്'

NewsDesk
'തൂക്കി വിറ്റാല്‍ ഒരുകിലോ അരിപോലും കിട്ടില്ല യേശുദാസിന്റെയും ജയരാജിന്റെയും അവാര്‍ഡുകള്‍ക്ക്'

കൊച്ചി: ദേശിയ അവാര്‍ഡ് വേദിയില്‍ കലാകാരന്മാരോടു കാണിച്ച വിവേചേനത്തിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. പ്രതിഷേധിച്ച കലകാരന്മാരെ പിന്തുണയ്ക്കാതെ മാറി നിന്ന യേശുദാസിന്റെയും ജയരാജിന്റെയും നിലപാടിനേയും സനല്‍ കുമാര്‍ ശശിധരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു.

സനല്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം,


നാഷണല്‍ ഫിലിം അവാര്‍ഡ് വിവേചനപരമായി നല്‍കാനുള്ള സ്മൃതി ഇറാനിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അവാര്‍ഡ് പരിപാടി ബഹിഷ്‌കരിച്ച നിലപാടും നട്ടെല്ലുമുള്ള കലാകാരന്മാര്‍ക്ക് ഒരു വലിയ സലാം. അന്ധമായ ഭരണകൂടത്തിന്റെ അനീതി നേരിട്ട സഹപ്രവര്‍ത്തകരോട് യാതൊരു കൂറും പുലര്‍ത്താത്ത യേശുദാസിനോടും ജയരാജിനോടും സഹതാപം മാത്രമേ തോന്നുന്നുള്ളൂ. അവരുടെ ചില്ലലമാരകളിലിരുന്ന് ഈ അവാര്‍ഡുകള്‍ അവരെയും അവരുടെ അവാര്‍ഡ് കൂമ്പാരങ്ങളെയും നിശ്ചയമായും ചോദ്യം ചെയ്യും. തൂക്കിവിറ്റാല്‍ ഒരുകിലോ അരിപോലും വാങ്ങാനുള്ള തുക കിട്ടാത്ത ലോഹക്കഷ്ണങ്ങളായി നിലപാടുകളില്ലാത്തവരുടെ അവാര്‍ഡുകള്‍ അധഃപതിക്കും.

English summary
national film awards row; sanalkumar sasidharan against yesudas
topbanner

More News from this section

Subscribe by Email