Monday July 16th, 2018 - 4:08:pm
topbanner
Breaking News

ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച കലല്‍ഹാസനും പണികിട്ടി

sadu prakash
ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച കലല്‍ഹാസനും പണികിട്ടി

ചെന്നൈ: കൊച്ചിയില്‍ ആക്രമിക്കണത്തിനിരയായ നടിയുടെ പേര് പരാമര്‍ശിച്ച കമല്‍ഹാസനും പണികിട്ടി. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ കമല്‍ഹാസന് നോട്ടീസ് അയച്ചു. നടി ആക്രമിക്കപ്പെ സംഭവത്തില്‍ തന്റെ പ്രതികരണം മാധ്യമപ്രവര്‍ത്തരെ അറിയിക്കുന്നതിനിടയിലാണ് കമല്‍ഹാസന്‍ നടിയുടെ പേര് പറഞ്ഞത്.

പേര് പറയുന്നത് നിയമവിരുദ്ധമല്ലെ എന്ന് മാധ്യമപ്രവര്‍ത്തകര്‍ കമല്‍ഹാസനോട് ചോദിച്ചിരുന്നു. എന്നാല്‍ എന്തിനാണ് പേര് മറച്ചുവെയ്ക്കുന്നതെന്നും അവരെ ദ്രൗപദിയെന്ന് വിളിക്കണമെങ്കില്‍ അങ്ങനെയുമാകാമെന്നായിരുന്നു കമല്‍ഹാസന്റെ മറുപടി.

നടിയെന്ന നിലയിലല്ല, സ്ത്രീയെന്ന നിലയിലാണ് അവരെ കാണുന്നതെന്നും നീതിന്യായ സംവിധാനത്തില്‍ വിശ്വാസമുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു. എല്ലാവരും സുരക്ഷിതമായി പുറത്തുപോകുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ആത്മാഭിമാനമുള്ള പുരുഷന്‍മാര്‍ സ്ത്രീകളെ സംരക്ഷിക്കണമെന്നേ കരുതുകയുള്ളൂവെന്നും കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

English summary
national commission for wonen give notice to kamal hassan

More News from this section

Subscribe by Email