topbanner
Saturday November 25th, 2017 - 3:31:am
topbanner
Breaking News

ദേശീയഗാന വിവാദത്തില്‍ കമലിന് പിന്തുണയുമായി മുഖ്യമന്ത്രി

RAJANI
ദേശീയഗാന വിവാദത്തില്‍ കമലിന് പിന്തുണയുമായി മുഖ്യമന്ത്രി

കോഴിക്കോട്: അന്താരാഷ്ട്ര ചലച്ചിത്ര മേളയിലുണ്ടായ ദേശീയഗാന വിവാദത്തില്‍ സംവിധായകന്‍ കമലിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയഗാന വിവാദത്തെ സംഘപരിവാര്‍ വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കമാലുദ്ദീനെന്ന് നീട്ടിവിളിക്കുന്നതിന് പിന്നിലും വര്‍ഗീയതയുടെഅസഹിഷ്ണുതയുണ്ട്. ഇത് സംസ്ഥാനത്ത് വിലപ്പോകില്ല. സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ദേശീയഗാനം ആലപിക്കുന്നതിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായ കമല്‍ എതിര്‍ത്തുവെന്ന് ആരോപിച്ച് ബിജെപിയും പോഷക സംഘടനകളും കമലിനെതിരെ പ്രതിഷധവുമായി രംഗത്തെത്തിയിരുന്നു. യുവമോര്‍ച്ച കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും വീടിന് മുന്നില്‍ ദേശീയഗാനം ആലപിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

 

 

 

English summary
national athem contravery pinarayi support kamal
topbanner topbanner

More News from this section

Subscribe by Email