topbanner
Wednesday April 26th, 2017 - 5:38:am
topbanner

ദേശീയഗാന വിവാദം; യുവമോര്‍ച്ച കമലിന്റെ കോലം കത്തിച്ചു

RAJANI
ദേശീയഗാന വിവാദം; യുവമോര്‍ച്ച കമലിന്റെ കോലം കത്തിച്ചു

തിരുവനന്തപുരം: ദേശീയഗാന വിവാദവുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെതിരേ യുവമോര്‍ച്ചയുടെ പ്രതിഷേധം. തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ സുപ്രീംകോടതി വിധിപ്രകാരം ദേശീയഗാനം കേള്‍പ്പിക്കേണ്ടതില്ലെന്ന് കമല്‍ പറഞ്ഞതായി ആരോപിച്ചാണ് യുവമോര്‍ച്ചയുടെ പ്രതിഷേധം.

അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്ന തിരുവനന്തപുരം കലാഭവന്‍ തിയറ്ററിനു മുന്നില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കമലിന്റെ കോലം കത്തിച്ചു. നേരത്തെ, കമലിന്റെ വീടിനു മുന്നിലും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.

English summary
national athem contraversy yuvamorcha
topbanner topbanner

More News from this section

Subscribe by Email