topbanner
Sunday September 24th, 2017 - 1:40:am
topbanner

നാദിര്‍ഷയുടെ ഹര്‍ജി പരിഗണിക്കുന്നത് 18ലേക്ക് മാറ്റി

Anju N C
നാദിര്‍ഷയുടെ ഹര്‍ജി പരിഗണിക്കുന്നത് 18ലേക്ക് മാറ്റി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയ്ക്ക് കോടതിയുടെ നിര്‍ദേശം. ഈ മാസം 15ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ ഇടപെടല്‍. അതേസമയം, നാദിര്‍ഷയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18ലേക്ക് മാറ്റി.

കേസന്വേഷണത്തില്‍ പോലീസിനും സര്‍ക്കാരിനും ശക്തമായ വിമര്‍ശനം നേരിടേണ്ടി വന്നു. ഓരോ മാസം ഓരോ പ്രതികളെ ചോദ്യം ചെയ്യലാണോ കേസന്വേഷണമെന്ന് കോടതി ചോദിച്ചു. ജാമ്യാപേക്ഷയില്‍ തീരുമാനമുണ്ടാകുന്നതുവരെ നാദിര്‍ഷയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശം നല്‍കി. തുടര്‍ന്ന് കേസുമായി സഹകരിക്കാമെന്ന് നാദിര്‍ഷയുടെ അഭിഭാഷകന്‍ അറിയിച്ചു.

English summary
nadirshas bail plea postponed
topbanner topbanner

More News from this section

Subscribe by Email