topbanner
Saturday November 25th, 2017 - 9:28:am
topbanner
Breaking News

നാട്ടിന്‍ പുറങ്ങളില്‍ നാടന്‍ മുട്ടയെ വെല്ലുന്ന വ്യാജന്‍ സജീവമാകുന്നു

NewsDesk
നാട്ടിന്‍ പുറങ്ങളില്‍ നാടന്‍ മുട്ടയെ വെല്ലുന്ന വ്യാജന്‍ സജീവമാകുന്നു

കണ്ണൂര്‍: സംസ്ഥാനത്ത് നാടന്‍മുട്ടകളുടെ വ്യാജന്‍ സജീവമാകുന്നു. നാടനെ വെല്ലുതരത്തിലാണ് വ്യാജന്‍ പുറത്തിറങ്ങിയിരിക്കുന്നത്. കോഴിയുമായി ഒരു ബന്ധവും ഇത്തരം വ്യാജന്‍മാര്‍ക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കോഴി ഇല്ലാതെ കൃത്രിമമായി നിര്‍മ്മിച്ചെടുക്കുന്ന മുട്ട നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പോലും എത്തിക്കുന്നു. ഇവയുടെ രുചിയിലും കാര്യമായ മാറ്റമുണ്ട്. വ്യാജന്‍ എത്തുന്നത് നാടന്‍ കോഴി മുട്ടയുടെ നിറത്തിലാണ് . വിപണിയില്‍ ഡിമാന്റുണ്ടാക്കുന്നതും നാടന്റെ പേരിലാണ്.

ചൈനീസ് നിര്‍മ്മിത മുട്ടയെന്ന് പറയുന്ന വ്യാജന് വില കൂടുതലാണ്. തമിഴ്‌നാട് നിന്നെത്തുന്ന കോഴിമുട്ടയ്ക്ക് പൊതുമാര്‍ക്കറ്റില്‍ നൂറെണ്ണത്തിന് 360 രൂപയാണ് വില. ചില്ലറ വില്‍പ്പനക്കാര്‍ ഒന്നിന് നാല് രൂപ തോതിലാണ് ഈടാക്കുന്നത്. എന്നാല്‍ നാടന്‍മുട്ടയുടെ വ്യാജനായെത്തുന്ന ചൈനീസ് മുട്ടയ്ക്ക് അഞ്ച് മുതല്‍ ആറ് രൂപ വരെ വാങ്ങിയാണ് ചില്ലറ വില്‍പ്പന നടത്തുന്നത്. ചൈനയാണ് വ്യാജ മുട്ടയുടെ ഉത്ഭവ കേന്ദ്രമെന്ന് പറയുന്നുണ്ടെങ്കിലും മറ്റുചില രാജ്യങ്ങളിലും ഇത്തരം മുട്ടകള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് പറയുന്നത്.
കുട്ടികള്‍ അടക്കമുള്ളവര്‍ വ്യജമുട്ട കഴിക്കുകയാണെങ്കില്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകും. സമൂഹത്തിന് വലിയ ഭീഷണിയാണിത്. വ്യാജ മുട്ടയില്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ അത് കഴിക്കുന്നവരെ ഇഞ്ചിഞ്ചായി കൊല്ലുന്നതാണെന്നും പറയുന്നു. നിറം നാടന്‍മുട്ടയുടേതാണെങ്കിലും തൊട്ടാല്‍ പരുക്കനാണ്. സാധാരണ കോഴിമുട്ട കേടുവന്നാല്‍ മാത്രമേ കുലുക്കിയാല്‍ ശബ്ദം കേള്‍ക്കൂ. എന്നാല്‍ വ്യാജ മുട്ടയ്ക്ക് കേടുവരില്ലെന്ന് മാത്രമല്ല, എല്ലായിപ്പോഴും കുലുക്കമുള്ളതുമായിരിക്കും.

ഇതിന്റെ മഞ്ഞക്കരുവിന് നല്ല കട്ടിയുണ്ടായിരിക്കും. സാധാരണ കോഴിമുട്ട പൊട്ടിച്ചാല്‍ തോടിനുള്ളില്‍ നേരിയ പാട കാണാന്‍ കഴിയും. ചൈനീസ് ഭീകരനില്‍ ഇതു കാണില്ല. കോഴിമുട്ട ഉടച്ചാല്‍ നേരിയതോതിലുള്ള പച്ചയിറച്ചിയുടെ ഗന്ധമുണ്ടാകും.

വ്യാജന് ഇതുമുണ്ടാകില്ല.അസ്ഥിദ്രവിക്കുക, കരള്‍ രോഗങ്ങള്‍, വൃക്കരോഗം, മറവി രോഗം തുടങ്ങി ചികിത്സിച്ചാല്‍ പോലും രക്ഷകിട്ടാത്ത മാരക രോഗങ്ങളാണ് വ്യാജ മുട്ടയുണ്ടാക്കുകയെന്നാണ് പറയുന്നത്. ഒരു കോഴിമുട്ട ഉത്പ്പാദിപ്പിക്കാനാവശ്യമായ ചെലവിന്റെ അഞ്ചില്‍ ഒന്ന് മതി വ്യാജനുണ്ടാക്കാന്‍.
സോഷ്യല്‍ മീഡിയകളില്‍ വലിയ പ്രചാരണം ഇതിനെതിരെ നടന്നുവരുന്നുണ്ട്. ഇന്റര്‍നെറ്റില്‍ ഇതേക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കുന്നുണ്ട്.

വിവാഹതലേന്ന് അമ്മ മകളെ കൊലപ്പെടുത്തി

മാസങ്ങളായി ശമ്പളമില്ല; മുനീറിന് ഇന്ത്യാവിഷന്‍ ജീവനക്കാരുടെ തുറന്നകത്ത്‌

സിന്ധു സൂര്യകുമാറിന്റേത് വേശ്യയുടെ വര്‍ഗം; മുഖത്ത് കാറിത്തുപ്പുമെന്ന് മേജര്‍ രവി

മണിയുടെ മരണം മലയാള സിനിമയെ നടുക്കിയെന്ന് മമ്മൂട്ടി; കണ്ണീരോര്‍മകളുമായി താരങ്ങള്‍ ഒത്തുകൂടി

 

Read more topics: nadan egg, fake egg, market
English summary
nadan egg fake egg market
topbanner topbanner

More News from this section

Subscribe by Email