Saturday September 21st, 2019 - 11:13:pm
topbanner
Breaking News
jeevanam

രമ്യയുടെ വിജയത്തില്‍ വിജയരാഘവന്റെ പങ്ക് ; ട്രോളി എന്‍ എസ് മാധവന്‍

suji
രമ്യയുടെ വിജയത്തില്‍ വിജയരാഘവന്റെ പങ്ക് ; ട്രോളി എന്‍ എസ് മാധവന്‍

ഇടതുപക്ഷം ഉറച്ച വിജയപ്രതീക്ഷ വച്ചുപുലര്‍ത്തിയ ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ അട്ടിമറി വിജയത്തില്‍ എ വിജയരാഘവനെ പരിഹസിച്ച് എന്‍ എസ് മാധവന്റെ ട്വീറ്റ്. 15,8968 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമ്യ ഹരിദാസ് ആലത്തൂരില്‍ വിജയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ രമ്യ ഹരിദാസിനെതിരെ എ വിജയരാഘവന്‍ നടത്തിയ അശ്ലീല പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.

'എ വിജയരാഘവന്‍ ഈ വീടിന്റെ ഐശ്വര്യം. ആലത്തൂരില്‍ ഒരു വീട്ടില്‍ പ്രത്യക്ഷപ്പെടാവുന്ന ബോര്‍ഡ്' എന്നാണ് എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചത്. നിരവധി ആളുകളാണ് എന്‍ എസ് മാധവന്റെ ട്വീറ്റിന് താഴെ
വാസ്തവമെന്ന് പ്രതികരിച്ചത്.

'സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല' ഇതായിരുന്നു എ വിജയരാഘവന്റെ വാക്കുകള്‍.ഇതു വലിയ വിവാദമായിരുന്നു.

Viral News

Read more topics: n s madhavan, vijayaraghavan
English summary
n s madhavan troll vijayaraghavan
topbanner

More News from this section

Subscribe by Email