Friday September 20th, 2019 - 3:36:pm
topbanner
Breaking News
jeevanam

പ്രേമചന്ദ്രന്റെത് പോരാട്ട വിജയം ; മുഖ്യമന്ത്രിയുടെ പരിഹാസത്തിന് നല്‍കിയ മറുപടി !

suji
പ്രേമചന്ദ്രന്റെത് പോരാട്ട വിജയം ; മുഖ്യമന്ത്രിയുടെ പരിഹാസത്തിന് നല്‍കിയ മറുപടി !

കൊല്ലത്ത് അഭിമാന നേട്ടവുമായി എന്‍ കെ പ്രേമചന്ദ്രന്‍. ഇടത് സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാലിന് ഒരിക്കല്‍ പോലും ലീഡ് നേടാന്‍ കൊല്ലത്ത് കഴിഞ്ഞില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്ഥമായി ഒരു ലക്ഷം കടന്ന് എന്‍കെ പ്രേമചന്ദ്രന്റെ ലീഡ് കുതിക്കുകയും ചെയ്തു.

എന്‍കെ പ്രേമചന്ദ്രനെ എതിരിടുക എന്ന അഭിമാന പ്രശ്‌നം ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റവും അധികം പ്രചാരണ പൊതുയോഗങ്ങളില്‍ പങ്കെടുത്തത് കൊല്ലത്തായിരുന്നു. സിപിഎമ്മിന്റെ സംഘടനാ സംവിധാനമാകെ കെഎന്‍ ബാലഗോപാലിന് വേണ്ടി രംഗത്ത് ഇറങ്ങുകയും ചെയ്തു. എന്നാല്‍ ഇതിനെ എല്ലാം മറികടന്നാണ് എന്‍കെ പ്രേമചന്ദ്രന്റെ മുന്നേറ്റം.

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മുന്നണി വിട്ട ആര്‍എസ്പിക്കും എന്‍കെ പ്രേമചന്ദ്രനുമെതിരെ പിണറായി നടത്തിയ പരനാറി പ്രയോഗം വന്‍ വിവാദമായിരുന്നു. ഈ തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനിടെ പിണറായി അക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. ഏതായാലും സഖ്യം വിട്ടപ്പോള്‍ രൂക്ഷ ഭഷയില്‍ ആണ് പ്രേമചന്ദ്രനെ ഇടതുപക്ഷം വിമര്‍ശിച്ചത്. പിന്നീട് തന്റെ വിജയങ്ങളിലൂടെയാണ് എന്‍ കെ പ്രേമചന്ദ്രന്‍ ഇതിന് മറുപടി നല്‍കിയത്.

 

Viral News

Read more topics: n k prema chanran, pinarayi, kollam
English summary
n k prema chanran success in kollam
topbanner

More News from this section

Subscribe by Email