Wednesday May 23rd, 2018 - 2:31:pm
topbanner

വൈകിവന്ന കുറ്റസമ്മതമാണ് ബിജുരമേശിന്റേതെന്ന് എന്‍.ജയരാജ് എം.എല്‍.എ

rajani v
വൈകിവന്ന കുറ്റസമ്മതമാണ് ബിജുരമേശിന്റേതെന്ന് എന്‍.ജയരാജ് എം.എല്‍.എ

കോട്ടയം: ബാര്‍വിഷയത്തില്‍ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍ വൈകിവന്ന കുറ്റസമ്മതമാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ഡോ.എന്‍.ജയരാജ് എം.എല്‍.എ. ബാര്‍കോഴ കേസ് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് പല തവണ ആവര്‍ത്തിച്ചതാണ്.

തിരക്കഥ എഴുതിയവരും സംവിധാനം ചെയ്തവരും ആരാണെങ്കിലും കാലം കഴിയുമ്‌ബോള്‍ എല്ലാം തെളിഞ്ഞുവരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ജയരാജന്‍ പറഞ്ഞു.കേസിന്റെ തുടക്കത്തില്‍ തന്നെ ബിജു രമേശ് കേസ് ചില ബാഹ്യശക്തികളുടെ പരപ്രേരണയാണെന്ന് പറഞ്ഞിരുന്നു. ഇനി ആരുടെയെല്ലാം പേരുകള്‍ വെളിപ്പെടുത്തും എന്ന് കാലം തെളിയിക്കും.

ദീര്‍ഘകാല രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു വ്യക്തിയെ ബാറുകള്‍ തുറക്കുക എന്ന സ്വന്തം താല്‍പര്യത്തിനുവേണ്ടി മാത്രം പൊതുമധ്യത്തില്‍ ആരോപണ വിധേയനാക്കിയവര്‍ക്ക് കാലം മാപ്പു നല്‍കട്ടെ എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. അടുത്തകാലത്ത് പലരുടേയും പ്രസ്താവനകള്‍ വരികള്‍ക്കിടയിലൂടെ വായിക്കുമ്‌ബോള്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് കാര്യങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെടുമെന്നും ജയരാജ് പറഞ്ഞു.

 

Read more topics: n jayarajan, critized, biju ramesh
English summary
n jayarajan critized biju ramesh

More News from this section

Subscribe by Email