Thursday August 16th, 2018 - 2:48:am
topbanner
Breaking News

സൗമ്യയുടെ പെരുമാറ്റത്തില്‍ സംശയമുണ്ടായിരുന്നോ?; അയല്‍ക്കാരി പറയുന്നു

NewsDesk
സൗമ്യയുടെ പെരുമാറ്റത്തില്‍ സംശയമുണ്ടായിരുന്നോ?; അയല്‍ക്കാരി പറയുന്നു

കണ്ണൂര്‍: പിണറായിയില്‍ മൂന്നുപേരുടെ കൊലപാതകത്തില്‍ അറസ്റ്റിലായ സൗമ്യയുടെ പെരുമാറ്റത്തില്‍ യാതൊരു സംശയവും ഉണ്ടായിരുന്നില്ലെന്ന് അയല്‍ക്കാരിയും സൗമ്യയുടെ അമ്മയുടെ സുഹൃത്തുമായ പത്മാക്ഷി.

സൗമ്യയുടെ മാതാപിതാക്കളായ പിണറായി പടന്നക്കര വണ്ണത്താംവീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (80), ഭാര്യ കമല (65), സൗമ്യയുടെ മകള്‍ ഐശ്വര്യ (ഒന്‍പത്) എന്നിവരാണു കഴിഞ്ഞ നാലു മാസത്തിനിടെ ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ചത്.

ഛര്‍ദിയെത്തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഐശ്വര്യ ജനുവരി 21 നാണു മരിച്ചത്. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നും സമാന രോഗലക്ഷങ്ങളുമായി മരിക്കുകയായിരുന്നു.

ഉറ്റവര്‍ മരിച്ചപ്പോഴും സൗമ്യയുടെ പെരുമാറ്റത്തില്‍ ഒരു സംശയവും ഇതുവരെ തോന്നിയിട്ടല്ലെന്ന് പത്മാക്ഷി പറയുന്നു. സൗമ്യയുടെ പിതാവ് കുഞ്ഞിക്കണ്ണന്‍ മരിച്ചു നാലു ദിവസം കഴിഞ്ഞപ്പോള്‍ സൗമ്യയുടെ അടുത്തു പോയി സംസാരിച്ചപ്പോള്‍ സൗമ്യ പത്മാക്ഷിയോട് പറഞ്ഞത് ഇങ്ങനെ 'വിഷം കൊടുത്തത് ഞാനാണെന്ന് എല്ലാവരും എന്നെ സംശയിക്കുന്നു...എന്റെ ഫോണ്‍ ഇപ്പോള്‍ സ്വിച്ച് ഓഫാണ് ... ഓണ്‍ ചെയ്താല്‍ അനാവശ്യ ചോദ്യങ്ങളാണ് ആളുകള്‍ ചോദിക്കുന്നത്... ' - ''ഫോണ്‍ സ്വിച്ച് ഓഫാക്കുന്നതെന്തിനാ ... അനാവശ്യ കോള്‍ വരുമ്പോള്‍ കട്ട് ആക്കിയാല്‍ പോരേ'' എന്ന് പത്മാക്ഷി ചോദിച്ചപ്പോള്‍ 'ഞാന്‍ ഇനി ഫോണ്‍ ഉപയോഗിക്കില്ലെന്നും എനിക്കു വേണ്ടെന്നുമായിരുന്നു സൗമ്യയുടെ മറുപടിയെന്നും പത്മാക്ഷി ഓര്‍ക്കുന്നു.

നേരത്തേ കിണറ്റിലെ വെള്ളത്തില്‍ അമോണിയ ഉണ്ടെന്ന് സൗമ്യ വ്യാജ പ്രചാരണം നടത്തിയിരുന്നു. സൗമ്യയുടെ അമ്മ കമല മരിച്ച ദിവസം പത്മാക്ഷിയോട് സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ ''വെള്ളത്തിനാണ് പ്രശ്‌നമെങ്കില്‍ എനിക്കും ഇതുപോലെ സംഭവിക്കേണ്ടേ''എന്നു പറഞ്ഞതും അവര്‍ ഓര്‍ത്തു.

Read more topics: Pinarayi, Soumya, murder
English summary
Mysterious deaths in Pinarayi: Soumya confess murdering her children, parents
topbanner

More News from this section

Subscribe by Email