Thursday May 24th, 2018 - 5:26:pm
topbanner

പിണറായിയിലെ പരമ്പര കൊലപാതം; സൗമ്യയുടെ ഭര്‍ത്താവിന്റെ വിവരങ്ങള്‍ പുറത്തുവന്നു

NewsDesk
പിണറായിയിലെ പരമ്പര കൊലപാതം; സൗമ്യയുടെ ഭര്‍ത്താവിന്റെ വിവരങ്ങള്‍ പുറത്തുവന്നു

കണ്ണൂര്‍: പിണറായി പടന്നക്കരയില്‍ മൂന്നുപേരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി സൗമ്യയുടെ ഭര്‍ത്താവിന്റെ വിവരങ്ങള്‍ പുറത്തുവന്നു.

കൊല്ലം സ്വദേശിയായ കിഷോര്‍ ആണ് സൗമ്യയുടെ ഭര്‍ത്താവ്. ആറുവര്‍ഷങ്ങളോളമായി സൗമ്യയുമായി ഇയാള്‍ക്ക് ബന്ധമില്ലായിരുന്നെന്നും പോലീസ് പറഞ്ഞു.

കിഷോറും സൗമ്യയും തമ്മില്‍ കുടുംബകലഹം ഉണ്ടായിരുന്നു. കിഷോര്‍ തനിക്ക് എലിവിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചതായും സൗമ്യ മൊഴി നല്‍കിയിട്ടുണ്ട്.

വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍(76), ഭാര്യ കമല(68), ഇവരുടെ എട്ടും ഒന്നരയും വയസ്സുള്ള രണ്ടു ചെറുമക്കള്‍ എന്നിവരാണ് പലസമയത്തായി മരിച്ചത്. ഇവരില്‍ മൂന്നുപേരുടെ മരണം കൊലപാതകമാണെന്ന് ഉറപ്പായിട്ടുണ്ട്.

Read more topics: Pinarayi, soumya, kollam
English summary
Mysterious death of 4 in Pinarayi: accused soumya husband in kollam

More News from this section

Subscribe by Email