Monday July 22nd, 2019 - 2:52:am
topbanner
topbanner

കുടുംബത്തിനെതിരെ വ്യാജ പ്രചരണം; നികേഷ് കുമാറിന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കി

NewsDesk
കുടുംബത്തിനെതിരെ വ്യാജ പ്രചരണം; നികേഷ് കുമാറിന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കി

കണ്ണൂര്‍: സരിത നായരുമായി ബന്ധപ്പെടുത്തി വ്യാജ പ്രചരണം നടത്തുന്നുവെന്നുകാട്ടി അഴീക്കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി.നികേഷ് കുമാറിന്റെ ഭാര്യ റാണി നികേഷ് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി.

കെ.പി.സി.സി.യുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ലിങ്ക് നല്കിയ ഫേസ്ബുക്ക് പേജില്‍നിന്നാണ് അപവാദകരമായ പോസ്റ്റ് നല്കിയിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ഇതേകാര്യം ചൂണ്ടിക്കാട്ടി നികേഷ് കുമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

അരുവിക്കര തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരമൊരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ നല്കിയിരുന്നു. അതിനെതിരെ നികേഷ് ആഭ്യന്തരമന്ത്രിക്ക് പരാതിനല്കിയതാണ്. ഇതേ പോസ്റ്റാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്നും റാണിയുടെ പരാതിയില്‍ പറയുന്നു. നേരത്തെ നല്കിയ പരാതിയുടെ പകര്‍പ്പ്, ഫേസ്ബുക്ക് പേജിന്റെ സ്‌ക്രീന്‍ ഷോട്ട് എന്നിവയും പരാതിക്കൊപ്പം നല്കിയിട്ടുണ്ട്.

സ്ഥാനം നല്‍കിയില്ലെങ്കില്‍ പ്രചരണത്തിനില്ല; സുരേഷ് ഗോപിക്ക് മുന്നില്‍ കേന്ദ്രം മുട്ടുമടക്കി

ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഭീഷണി ഉയര്‍ത്തി ട്രോജന്‍

English summary
mv nikesh kumar's wife rani filed complaint against facebook post
topbanner

More News from this section

Subscribe by Email