Tuesday September 25th, 2018 - 6:49:am
topbanner

എം വി ഗോവിന്ദന്‍ മാസ്റ്ററെ സി.പി.എം കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു

NewsDesk
എം വി ഗോവിന്ദന്‍ മാസ്റ്ററെ സി.പി.എം കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു

കണ്ണൂര്‍ : സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദന്‍ മാസ്റ്ററെ സി.പി.എം കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. 91 അംഗ കേന്ദ്രകമ്മറ്റിയെ ആണ് ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തില്‍ നിന്ന് എംവി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ പുതുതായി കേന്ദ്രകമ്മറ്റിയില്‍ ഉള്‍പ്പെട്ടു.

പികെ ഗുരുദാസനാണ് കേരളത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഒരംഗം. 80 വയസിന്റെ മാനദണ്ഡപ്രകാരമാണ് ഗുരുദാസനെ ഒഴിവാക്കിയത്. മറ്റൊരാള്‍ ആരെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഈ ഒഴിവിലേക്കാണ് എംവി ഗോവിന്ദനും കെ രാധാകൃഷ്ണനും വരുന്നത്. വിഎസ് അച്യുതാനന്ദന്‍ കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവായി തുടരും.

91 സ്ഥിരം അംഗങ്ങള്‍ക്ക് പുറമെ നാല് പ്രത്യേക ക്ഷണിതാക്കളും പുതിയ കേന്ദ്രകമ്മറ്റിയില്‍ ഉണ്ടാകും. മികച്ച സംഘാടകനും പ്രഭാഷകനുമാണ് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. നിലവിൽ ദേശാഭിമാനി ചീഫ് എഡിറ്ററാണ്, രണ്ട് തവണ തളിപ്പറമ്പ് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐഎം കണ്ണൂര്‍, എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമള ടീച്ചറാണ് ഭാര്യ. മക്കള്‍ : ശ്യാം ജിത്ത്, രംഗീത്.

Read more topics: mv govindan, cpm, central committee,
English summary
mv govindhan cpm central committee
topbanner

More News from this section

Subscribe by Email