Friday December 14th, 2018 - 9:45:am
topbanner

മുന്‍കൂട്ടി അറിയിക്കാതെയെത്തും ; ശബരിമലയില്‍ ദര്‍ശനം നടത്തും ; ആരേയും ഭയന്നല്ല മടങ്ങുന്നതെന്ന് തൃപ്തി ദേശായി

suji
മുന്‍കൂട്ടി അറിയിക്കാതെയെത്തും ; ശബരിമലയില്‍ ദര്‍ശനം നടത്തും ; ആരേയും ഭയന്നല്ല മടങ്ങുന്നതെന്ന് തൃപ്തി ദേശായി

മുന്‍കൂട്ടി ആരെയുമറിയിക്കാതെ വീണ്ടും ശബരിമലയിലേക്ക് വരുമെന്ന് തൃപ്തി ദേശായി. പോലീസുമായുള്ള സമവായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മടങ്ങുന്നത്. താനും സംഘവും ശബരിമലയില്‍ കയറുമെന്ന് ഉറപ്പായിരുന്നതിനാലായിരുന്നു വിമാനത്താവളത്തില്‍ ഇത്രയും പ്രതിഷേധം നടന്നത്. ആരെയും പേടിച്ചല്ല മടങ്ങുന്നത്. പോലീസ് നിര്‍ദ്ദേശിച്ചിട്ടാണ്. പ്രതിഷേധക്കാര്‍ തന്നെയാണ് ഭയന്നതെന്നും അവര്‍ പറഞ്ഞു.

ഞങ്ങള്‍ വന്നപ്പോള്‍ പുറത്തുനിന്നവര്‍ അസഭ്യം പറഞ്ഞു. ആക്രമിക്കാന്‍ ശ്രമിച്ചു. ഹോട്ടലുകാര്‍ താമസം നല്‍കിയില്ല. ടാക്‌സിക്കാര്‍ വരാന്‍ വിസമ്മതിച്ചു. ക്രമസാധാന നില തകരാന്‍ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചതിനെതുടര്‍ന്നുള്ള സമവായചര്‍ച്ചയിലാണ് തത്ക്കാലം മടങ്ങുമെന്ന് തൃപ്തി പറഞ്ഞു. ഇനിയും താന്‍ തിരിച്ചു വരും. എന്നാല്‍ ഇനി ആരെയും മുന്‍കൂട്ടി അറിയിക്കാതെയാകും എത്തുകയെന്നും തൃപ്തി ദേശായി വ്യക്തമാക്കി. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് തൃപ്തി മടങ്ങിയത്.

 

Read more topics: come back,tripti desai
English summary
must come back soon says tripti desai
topbanner

More News from this section

Subscribe by Email