Sunday November 18th, 2018 - 10:48:pm
topbanner

വേങ്ങര തെരഞ്ഞെടുപ്പിനിടെ മുസ്ലീം ലീഗിന് തിരിച്ചടി; അമ്പതോളം ലീഗ് പ്രവര്‍ത്തകര്‍ എല്‍ഡിഎഫില്‍

NewsDesk
വേങ്ങര തെരഞ്ഞെടുപ്പിനിടെ മുസ്ലീം ലീഗിന് തിരിച്ചടി; അമ്പതോളം ലീഗ് പ്രവര്‍ത്തകര്‍ എല്‍ഡിഎഫില്‍

വേങ്ങര: വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം ഉച്ചസ്ഥായിയിലെത്തിനില്‍ക്കെ യുഡിഎഫിനും ലീഗിനും തിരിച്ചടിയായി പ്രവര്‍ത്തകര്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു.

യൂത്ത് ലീഗില്‍ നിന്നടക്കം അമ്പതോളം പേരാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി പി ബഷീറിനുവേണ്ടി രംഗത്തെത്തിയത്. ലീഗ് വിട്ട് എല്‍ഡിഎഫിനൊപ്പം പ്രവര്‍ത്തിക്കാന്‍ എത്തിയവരെ സ്വീകരിച്ചുകൊണ്ടുള്ള പൊതുയോഗം മുതിര്‍ന്ന സിപിഐ എം നേതാവ് പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു.

സ്വീകരണ യോഗത്തില്‍ ടി കെ അബ്ദുറഹീം അധ്യക്ഷനായി. ടി വി രാജേഷ് എംഎല്‍എ ഇവര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി ശശികുമാര്‍, ചാര്‍ലി കബീര്‍ദാസ്, ടി വി സിറാജ്, കെ എം ഗണേശന്‍ എന്നിവര്‍ സംസാരിച്ചു.

കെ യൂസഫലി, പി എം ദില്‍ഷാദ്, പി വിജീഷ് എന്നിവരുടെ നേതൃത്വത്തില്‍ 16 പേര്‍ നെല്ലിപ്പറമ്പില്‍നിന്നും എന്‍ ഷിബിന്‍ലാല്‍, ടി റാഷിദ്, സി ശിബിലി എന്നിവരുടെ നേതൃത്വത്തില്‍ കുറ്റൂരില്‍നിന്ന് പതിനൊന്ന് പേരും കുന്നന്‍ ഫവാസ്, കെ ഷായാസ്, വി പി ജാലിബ് അക്തര്‍ എന്നിവരുടെ നേതൃത്വത്തില്‍ അരീക്കുളത്തുനിന്ന് 17 പേരും കൈപ്രം മുഹമ്മദ് ഉനൈസ്, വി ജിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആറുപേരുമാണ് എല്‍ഡിഎഫിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ രംഗത്തുവന്നത്.

വിമതസ്ഥാനാര്‍ഥിയുടെ സ്ഥാനാര്‍ഥിത്വം ഉള്‍പ്പെടെ വെല്ലുവിളികള്‍ നേരിടുന്ന ലീഗ് നേതൃത്വത്തിന് അണികളുടെ കൊഴിഞ്ഞുപോക്ക് തിരിച്ചടിയായി. ഇവരെ സ്വീകരിക്കാന്‍ എല്‍ഡിഎഫ് പൊതുയോഗം വിളിച്ചതും പാര്‍ട്ടയില്‍ ഭിന്നിപ്പുണ്ടാക്കുമെന്ന ആശങ്കയിലാണ് ലീഗ്.

Read more topics: muslim league, ldf, vengara
English summary
muslim league workers join ldf in vengara
topbanner

More News from this section

Subscribe by Email