Wednesday April 24th, 2019 - 6:06:am
topbanner
topbanner

സീബ്രാ ലൈന് മുസ്ലീം ലീഗുകാര്‍ പച്ച പെയ്ന്റ് അടിച്ചു

Jikku Joseph
സീബ്രാ ലൈന് മുസ്ലീം ലീഗുകാര്‍ പച്ച പെയ്ന്റ് അടിച്ചു

പാറപ്പുറം: സീബ്രാ ലൈന് മുസ്ലീം ലീഗുകാര്‍ പച്ച പെയ്ന്റ് അടിച്ചു. തയ്യാല വൈലത്തൂര്‍ റോഡിലെ പാപ്പുറത്താണ് സംഭവം. പ്രദേശത്തെ യൂത്ത് ലീഗ് സമ്മേളനത്തിന്റെ ഭാഗമായാണ് പച്ച പെയ്ന്റ് അടിച്ചത്. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ പച്ച പെയ്ന്റ് മാറ്റി വെള്ളയടിച്ചത്.

ചൊവ്വാഴ്ച രാത്രിയാണ് സീബ്രാ ലൈനില്‍ പച്ച അടിച്ചത്. രാവിലെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. നാട്ടുകാരും മറ്റ് പാര്‍ട്ടിക്കാരും പ്രതിഷേധിച്ചതോടെ പച്ച പെയ്ന്റ് മാറ്റി വെള്ളയടിച്ചു.

English summary
muslim league paints zeebra line green
topbanner

More News from this section

Subscribe by Email