Thursday September 20th, 2018 - 1:07:am
topbanner
Breaking News

വനിതകളില്ലാതെ ലീഗ് സ്ഥാനാര്‍ഥി പട്ടിക; പരിഹാസവുമായി സോഷ്യല്‍ മീഡിയ

NewsDesk
വനിതകളില്ലാതെ ലീഗ് സ്ഥാനാര്‍ഥി പട്ടിക; പരിഹാസവുമായി സോഷ്യല്‍ മീഡിയ

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു മുന്‍പുതന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും മുസ്ലീം ലീഗിന് സോഷ്യല്‍ മീഡിയയുടെ പരിഹാസം.

വനിതകള്‍ക്ക് ഒട്ടും ഇടം നല്‍കാതെയുള്ള സ്ഥാനാര്‍ഥി പട്ടികയാണ് പരിഹാസത്തിന് ഇടയാക്കിയത്. മുസ്ലീം ലീഗില്‍ മതയാഥാസ്ഥികരാണ് ഉള്ളതെന്നും അതിനാലാണ് വനിതാ പ്രാതിനിധ്യം ഒഴിവാക്കിയതെന്നും പലരും വിമര്‍ശിച്ചു.

20 അംഗ സ്ഥാനാര്‍ഥി പട്ടികയാണ് മുസ്ലീം ലീഗ് പുറത്തുവിട്ടത്. നാല് സ്ഥാനാര്‍ഥികളുടെ പേരുകൂടി പുറത്തുവിടാനുണ്ട്. ഈ പട്ടികയില്‍ സ്ത്രീകള്‍ ഇടം പിടിക്കുമെന്ന് മുസ്ലീം ലീഗ് അണികള്‍ വിമര്‍ശകര്‍ക്കെതിരെ പ്രതികരിച്ചു.

നേരത്തെ ഒരു പരീക്ഷണമെന്ന നിലയില്‍ 2001ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് ചരിത്രത്തില്‍ ആദ്യമായി മുസ്ലിംലീഗ് ഒരു വനിതയെ മത്സരത്തിനിറക്കിയത്.(തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒഴിച്ച്).

അന്ന് കോഴിക്കോട് മത്സരിക്കാനിറങ്ങിയ വനിത ലീഗിന്റെ സംസ്ഥാന പ്രസിഡന്റായ ഖമറുന്നിസ അന്‍വര്‍ പരാജയപ്പെട്ടതോടെ തുടര്‍ന്നിങ്ങോട്ടുളള ഒരു നിയമസഭ തെരഞ്ഞെടുപ്പിലോ, ലോക്‌സഭ സീറ്റിലോ വനിതകളെ മത്സരിപ്പിക്കണമെന്ന ആലോചനകള്‍ പോലും ലീഗില്‍ നടക്കുന്നില്ല. വനിതാ സ്ഥാനാര്‍ഥിയാണെങ്കില്‍ മുസ്ലീം യാഥാസ്ഥികരുടെ വോട്ടു ലഭിക്കില്ലെന്ന ഭയം നേതാക്കള്‍ക്കുണ്ടെന്നുവേണം കരുതാന്‍.

പി.കെ കുഞ്ഞാലിക്കുട്ടി തന്റെ കേരളയാത്രയില്‍ വനിതാ ലീഗ് നേതാവായ ഖമറുന്നിസ അന്‍വറിനെ സ്ഥിരാംഗമായി ഉള്‍പ്പെടുത്തിയിരുന്നു. സംസ്ഥാന ജാഥയില്‍ സ്ഥിരാംഗമായി ഖമറുന്നിസ അന്‍വറിനെ ഉള്‍പ്പെടുത്തിയപ്പോള്‍ വീണ്ടും ഒരു തവണ കൂടി സിറ്റിംഗ് സീറ്റല്ലാത്തൊരു മണ്ഡലമെങ്കിലും വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വനിതാ ലീഗില്‍ നിന്നും ഇവര്‍ക്ക് ലഭിക്കുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി ലിസ്റ്റ് പുറത്തുവന്നതോടെ ചില പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്ന ആ പ്രതീക്ഷയും നഷ്ടമായിരിക്കുകയാണ്.

സീരിയല്‍ നടി സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങി മരിച്ചു: സുഹ്യത്ത് അറസ്റ്റില്‍

സോളാര്‍ സമരത്തിനിടെ പ്രശ്‌നക്കാരിയായ സന്ധ്യയ്ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രഹസ്യ നിയമനം

ജഗദീഷിന്റെ സ്ഥാനാര്‍ഥിത്വം; കെട്ടിയിറക്കേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്

വിമാന അവശിഷ്ടം കണ്ടെത്തി; കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് സംശയം

 

English summary
assembly election; Muslim League announces list without women candidates
topbanner

More News from this section

Subscribe by Email