topbanner
Saturday October 21st, 2017 - 4:55:am
topbanner

കേരളത്തില്‍ 100 കുട്ടികള്‍ ജനിക്കുമ്പോള്‍ 42ഉം മുസ്ലീം കുട്ടികള്‍; സെന്‍കുമാറിനെതിരെ മുസ്ലീം ലീഗ്

NewsDesk
 കേരളത്തില്‍ 100 കുട്ടികള്‍ ജനിക്കുമ്പോള്‍ 42ഉം മുസ്ലീം കുട്ടികള്‍; സെന്‍കുമാറിനെതിരെ മുസ്ലീം ലീഗ്

കോഴിക്കോട്: അടുത്തിടെ ഒരു വാരികയില്‍ വന്ന അഭിമുഖത്തില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ മുസ്ലീം ലീഗ്. അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളുടെ ആധികാരികത പുറത്തുവിടാന്‍ സെന്‍കുമാര്‍ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ആവശ്യപ്പെട്ടു.

സമകാലിക മലയാളം വാരികയിലാണ് സെന്‍കുമാറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചത്. 27 ശതമാനമുള്ള മുസ്ലിം ജനസംഖ്യ പെരുകുന്നതായും നൂറ് കുട്ടികള്‍ ജനിക്കുമ്പോള് 42 മുസ്ലീം കുട്ടികളാണെന്നും സെന്‍കുമാര്‍ പറയുന്നുണ്ട്.

കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യാഘടന തകരുകയാണെന്നും മുസ്ലീങ്ങള്‍ ഭൂരിപക്ഷമാവാന്‍ പോകുന്നുവെന്നുമുള്ള നുണ ഏതുരേഖയുടെ അടിസ്ഥാനത്തിലാണ് പ്രചരിപ്പിക്കുന്നതെന്ന് മജീദ് ചോദിച്ചു.

ജിഹാദിനെക്കുറിച്ച് കേരളത്തിലെ മുസ്ലിം സമുദായം ശരിയായിതന്നെയാണ് മനസ്സിലാക്കിയത്. തീവ്രവാദ,-ഭീകരവാദ,- ജിഹാദി ചിന്താധാരകളെ കൈയൊഴിയാനും തള്ളിപ്പറയാനും മുഖ്യധാരാ സംഘടനകളെല്ലാം സജീവമായി പ്രവര്ത്തിക്കുന്നുമുണ്ട്.

ഐ.എസിനെതിരെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ രാജ്യങ്ങളാണ് യുദ്ധം ചെയ്യുന്നത്. പശുവിനു വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് പറയുന്ന റമദാന് പ്രസംഗത്തിനെതിരെ നടപടിയെടുക്കണമെന്ന് പറയുന്നത് വാദിയെ പ്രതിയാക്കുന്ന പഴയ പൊലീസ് മുറയാണെന്നും മജീദ് വ്യക്തമാക്കി.

English summary
muslim league against tp senkumar interview
topbanner topbanner

More News from this section

Subscribe by Email