Thursday November 15th, 2018 - 5:59:am
topbanner

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ ഇസ്ലാമിക് ബാങ്കിനെതിരെ മുസ്ലീം ലീഗ്

NewsDesk
സിപിഎമ്മിന്റെ ഹലാല്‍ ഫായിദ ഇസ്ലാമിക് ബാങ്കിനെതിരെ മുസ്ലീം ലീഗ്

തിരുവനന്തപുരം: പലിശരഹിത ബാങ്ക് എന്ന രീതിയില്‍ സിപിഎം അവതരിപ്പിച്ച ഹലാല്‍ ഫായിദ സഹകരണ സംഘത്തിനെതിരെ മുസ്ലീം ലീഗ് രംഗത്തെത്തി.

പലിശരഹിത ബാങ്കിങിനെക്കുറിച്ച് മുഖ്യമന്ത്രി തന്നെ ആശങ്ക പ്രകടിപ്പിച്ചത് ഇതിന്റെ ഭാഗമായാണെന്നും മുസ്ലീം ലീഗ് നേതാക്കളായ കെപിഎ മജീദ്, ഇടി മുഹമ്മദ് ബഷീര്‍ എംപി എന്നിവര്‍ പറഞ്ഞു.

സിപിഎം നേതൃത്വത്തില്‍ കണ്ണൂരിലാണ് ഹലാല്‍ ഫായിദ എന്ന പേരില്‍ സഹകരണ പ്രസ്ഥാനം ആരംഭിക്കുന്നത്. ഇസ്ലാമിക് ബാങ്കിങ് മാതൃകയില്‍ പലിശരഹിത ബാങ്കിങ് സംവിധാനം നടപ്പാക്കലാണ് ഹലാല്‍ ഫായിദയുടെ ലക്ഷ്യം. സഹകരണ സംഘത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി കഴിഞ്ഞദിവസം നിര്‍വഹിച്ചിരുന്നു.

ഉദ്ഘാടന പ്രസംഗത്തിനിടെ പലിശരഹിത ബാങ്കിങിനെക്കുറിച്ചുള്ള ആശങ്കകളും അദ്ദേഹം പങ്കുവെച്ചു. പലിശരഹിത ബാങ്കിങ് നടപ്പാക്കുമ്പോള്‍ ഭാവിയിലുണ്ടായേക്കാവുന്ന ക്രമപ്രശ്നങ്ങളെക്കുറിച്ച് നേരത്തെ വ്യക്തത വേണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Read more topics: muslim league, halal fayidah, bank
English summary
muslim league against halal fayidah bank
topbanner

More News from this section

Subscribe by Email