Thursday February 21st, 2019 - 3:34:pm
topbanner

സൗമ്യ നേരത്തെയും ഒളിച്ചോടിയെന്ന് മുന്‍ ഭര്‍ത്താവ്; പരപുരുഷബന്ധവും ഫോണ്‍ വിളിയും

NewsDesk
സൗമ്യ നേരത്തെയും ഒളിച്ചോടിയെന്ന് മുന്‍ ഭര്‍ത്താവ്; പരപുരുഷബന്ധവും ഫോണ്‍ വിളിയും

കണ്ണൂര്‍: പിണറായിയില്‍ കുടുംബത്തിലെ മൂന്നുപേരെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സൗമ്യ(28)യുടെ മുന്‍ ഭര്‍ത്താവില്‍നിന്നും പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.

സൗമ്യയുടെ മുന്‍കാലചരിത്രമറിയാനാണ് കൊല്ലം സ്വദേശിയായ കിഷോറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. നേരത്തെ തന്നെ സൗമ്യയ്ക്ക് പരപുരുഷ ബന്ധവും ഫോണ്‍ വിളിയും ഉള്ളതായി കിഷോര്‍ പറഞ്ഞു.

ഒന്നിച്ചുകഴിയുന്നതിനിടയില്‍ ഒരുതവണ സൗമ്യ ഒളിച്ചോടിയിരുന്നു. മറ്റുള്ളവരുമായി സൗമ്യക്കുണ്ടായിരുന്ന ഫോണ്‍വിളിയാണ് കുടുംബബന്ധം തകര്‍ത്തതെന്നും കിഷോര്‍ മൊഴിനല്‍കി.

അതേസമയം, സൗമ്യക്ക് എലിവിഷം നല്‍കിയിട്ടില്ലെന്നാണ് കിഷോറിന്റെ മൊഴി. ഇത് അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. അഞ്ചുവര്‍ഷമായി ഇവരുമായി ബന്ധമില്ലെന്നും കിഷോര്‍ പറഞ്ഞു.

ഒന്നരവയസ്സുള്ളപ്പോള്‍ മരിച്ച മകള്‍ കീര്‍ത്തനയ്ക്ക് ആറുമാസം പ്രായമുള്ളപ്പോള്‍ അസുഖമുണ്ടായിരുന്നു. കാതുകുത്ത് കഴിഞ്ഞതുമുതല്‍ കുഞ്ഞ് കരച്ചിലായിരുന്നു. മകള്‍ ഐശ്വര്യ മരിച്ചപ്പോള്‍ പിണറായിയില്‍ വന്നിരുന്നില്ലെന്നും ഇയാള്‍ മൊഴി നല്‍കി.

കൊടുങ്ങല്ലൂരില്‍നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ വെള്ളിയാഴ്ച രാവിലെ തലശ്ശേരിയിലെത്തിച്ചാണ് ചോദ്യംചെയ്യുന്നത്. പലകാര്യങ്ങളിലും സൗമ്യയുടെ മൊഴിക്ക് വിരുദ്ധമാണ് കിഷോറിന്റെ മൊഴി. മൊഴിയിലെ വൈരുധ്യം അന്വേഷണസംഘം പരിശോധിക്കുകയാണ്.

ഇയാള്‍ക്കെതിരേ നിലവില്‍ തെളിവുകളൊന്നുമില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം. കൂടുതല്‍ ചോദ്യംചെയ്താല്‍ കൂടുതല്‍ വിവരം ലഭിക്കുമെന്ന നിഗമനത്തിലാണ് പോലീസ്. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം, എ.എസ്.പി. ചൈത്ര തെരേസ ജോണ്‍, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്നിവര്‍ വെള്ളിയാഴ്ച തലശ്ശേരി സ്റ്റേഷനിലെത്തി.

Viral News

Read more topics: Murder, Pinarayi, Soumya, husband
English summary
Murders at Pinarayi: Soumya's husband taken into custody
topbanner

More News from this section

Subscribe by Email