Tuesday December 11th, 2018 - 10:52:am
topbanner

ഷുഹൈബ് വധം സി.ബി.ഐ അന്വേഷിക്കണമെന്ന് അനൂപ് ജേക്കബ്

Mithun muyyam
ഷുഹൈബ് വധം സി.ബി.ഐ അന്വേഷിക്കണമെന്ന് അനൂപ് ജേക്കബ്

കോട്ടയം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍െ്‌റ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്)ലീഡര്‍ അനൂപ് ജേക്കബ് എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പിണറായിയുടെ ഭരണത്തില്‍ നീതിയുക്തമായ അന്വേഷണം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്കാവുന്നില്ല. ഇതിനു തെളിവാണു ഡമ്മി പ്രതികളെ ഇറക്കിയുള്ള പോലീസിന്റെ നാടകം. സംസ്ഥാനെത്ത ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മണ്ഡലത്തില്‍ ഒരു യുവാവു കൊല്ലപ്പെട്ടിട്ടും ഇതേക്കുറിച്ചു പ്രതികരിക്കാന്‍ അദ്ദേഹത്തിനു ആറു ദിവസമെടുത്തുയെന്നത് തന്നെ ക്രമസമാധാനം കൈകാര്യം ചെയ്യുന്നതിലെ പാളിച്ച വെളിപ്പെടുത്തുന്നു. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ക്രമസമാധാന തകര്‍ച്ചയുടെ ഒരു പരമ്പര തന്നെയാണ് അരങ്ങേറിയത്. ഇക്കാലയളവില്‍ 22 രാഷട്രീയ കൊലപാതകങ്ങളാണു നടന്നത്. സ്ത്രീകള്‍ക്കെതിരെ വരെ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവെന്നതാണ് ഏറ്റവും ദുഖകരമായ സത്യം. ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്ന മുഖ്യമന്ത്രി ഫലത്തില്‍ അക്രമങ്ങള്‍ക്കു മൗനാനുവാദമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാന്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രക്ഷേഭം സംഘിപ്പിക്കുമെന്നും അനൂപ് ജേക്കബ് പറഞ്ഞു.

 കെ.എം. മാണിയെ യു.ഡി.എഫില്‍ തിരികെ കൊണ്ടുവരണം. ഇവര്‍ യു.ഡി.എഫില്‍ നില്‍ക്കുന്നതാണ് മുന്നണിക്ക് കൂടുതല്‍ ശക്തി. കൂടെ നിര്‍ത്തുന്നതിന് ആവശ്യമായ ചര്‍ച്ചകള്‍ നടത്തുന്നതിന് മുന്‍ കൈയെടുക്കുമെന്നും ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ സി.പി.എം അഭിപ്രായം പറയാന്‍ തയ്യാറാകണമെന്നും അനൂപ് ആവശ്യപ്പെട്ടു
കേരള കോണ്‍ഗ്രസ് ജേക്കബിന്റെ പുതിയ സംസ്ഥാന കമ്മറ്റിയും പുതിയ ഭാരവാഹികളും 24ന് ചുമതലയേല്‍ക്കും. കോട്ടയം കെ.പി.എസ് മേനോന്‍ ഹാളില്‍ നടക്കുന്ന യോഗത്തില്‍ 2018-21 കാലയളവിലേക്കുള്ള സംസ്ഥാനകമ്മറ്റിയാണ് നിലവില്‍ വരുന്നത്. 14 ജില്ലകളില്‍ നിന്നായി 240 പ്രതിനിധികള്‍ പങ്കെടുക്കും അനൂപ് ജേക്കബ് കൂട്ടിച്ചേർത്തു.

English summary
murder of Shuhaib probe cbi said by Anoop Jacob
topbanner

More News from this section

Subscribe by Email