Tuesday October 23rd, 2018 - 12:57:am
topbanner
Breaking News

ആറു വയസ്സുകാരിയെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവം; ഭര്‍തൃപീഡന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി

rajani v
ആറു വയസ്സുകാരിയെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവം; ഭര്‍തൃപീഡന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി

മലപ്പുറം: എടപ്പാളില്‍ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയുടെ ഭര്‍തൃപീഡനത്തിനെതിരെ പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. എടപ്പാള്‍ വട്ടംകുളം മഠത്തില്‍ വളപ്പില്‍ ബിജുവിന്റെ ഭാര്യ താരയാണ് ആറു വയസ്സുള്ള മകള്‍ അമേഘയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം. മകളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ശേഷം താര സ്വയം തീ കൊളുത്തി മരിക്കുകയായിരുന്നു. കുടുംബ വഴക്കാണ് ആത്മഹത്യയ്ക്ക് കാരണം. മൃതദേഹങ്ങള്‍ പൊന്നാനി ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനത്താലാണ് മകള്‍ കുട്ടിയുമൊത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്തതെന്ന് പിതാവ് മോഹനന്‍പോലീസില്‍ പരാതിപ്പെട്ടു.

ഭര്‍തൃവീട്ടില്‍ ഭര്‍ത്താവിന്റെ പിതാവുംമാതാവും ഒരുസഹോദരനും ഇവരുടെ ഭാര്യയുമാണുള്ളത്. വീട്ടില്‍ പലപ്പോഴും കലഹങ്ങള്‍ ഉണ്ടാകാറുള്ളതായി നാട്ടുകാര്‍ പറഞ്ഞു. പലപ്പോഴും പ്രശ്‌നം വശളാകുമ്പോള്‍ നാട്ടുകാര്‍ ഇടപെടാറുണ്ടെന്നും പറയുന്നു.

ഇവര്‍ താമസിക്കുന്ന തറവാട് വീടിനോട് ചേര്‍ന്നുതന്നെയാണു ഇവര്‍ക്കായി പുതിയ വീടിന്റെ ജോലികള്‍ നടന്നുവന്നിരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ മൃതദേഹം ഇന്നു ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

 

 

Read more topics: murder case, police, investigation
English summary
murder case police investigation
topbanner

More News from this section

Subscribe by Email