Sunday July 21st, 2019 - 12:49:pm
topbanner
topbanner

അ​മ്മ​യു​ടെ മു​ന്നി​ലി​ട്ട് ര​ണ്ട് കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പി​തൃ​സ​ഹോ​ദ​ര​ന് വ​ധ​ശി​ക്ഷ

RA
അ​മ്മ​യു​ടെ മു​ന്നി​ലി​ട്ട് ര​ണ്ട് കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പി​തൃ​സ​ഹോ​ദ​ര​ന് വ​ധ​ശി​ക്ഷ

പ​ത്ത​നം​തി​ട്ട: അ​മ്മ​യു​ടെ മു​ന്നി​ലി​ട്ട് ര​ണ്ട് കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പി​തൃ​സ​ഹോ​ദ​ര​ന് വ​ധ​ശി​ക്ഷ. ഷി​ബു എ​ന്ന മാ​ട​ത്തേ​ത്ത് തോ​മ​സ് ചാ​ക്കോ​യ്ക്കാ​ണ്(47) വ​ധ​ശി​ക്ഷ.2013 ഒ​ക്ടോ​ബ​ര്‍ 27നാ​ണ് ​റാന്നി കീ​ക്കൊ​ഴൂ​രി​ലാണ് കൊലപാതകം അരങ്ങേറിയത്.

സ്വ​ത്ത് ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു സ​ഹോ​ദ​ര​ന്‍റെ മ​ക്ക​ളാ​യ മെ​ല്‍​ബി​ന്‍(​ഏ​ഴ്), മെ​ബി​ന്‍(​മൂ​ന്ന്)​എ​ന്നി​വ​രെ പ്ര​തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ത​ട​യാ​ന്‍ ശ്ര​മി​ച്ച കു​ട്ടി​ക​ളു​ടെ അ​മ്മ​യു​ടെ മു​ഖ​ത്ത് മു​ള​കു​പൊ​ടി വാ​രി​വി​ത​റി​യ ശേ​ഷ​മാ​യി​രു​ന്നു കൊ​ല​പാ​ത​കം.

കു​ടും​ബ​വ​സ്തു ത​ര്‍​ക്കം കാ​ര​ണം പി​താ​വു​മാ​യി പി​ണ​ങ്ങി പ്ര​തി വാ​ട​ക​വീ​ട്ടി​ല്‍ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്‌ട് സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

Read more topics: murder case, father brother, arrest
English summary
murder case father brother arrest
topbanner

More News from this section

Subscribe by Email