Monday June 17th, 2019 - 12:23:am
topbanner
topbanner

ചാക്കില്‍ കെട്ടിയ നിലയില്‍ കായലില്‍ അഞ്ജാതന്റെ മൃതദേഹം

rajani v
ചാക്കില്‍ കെട്ടിയ നിലയില്‍ കായലില്‍ അഞ്ജാതന്റെ മൃതദേഹം

നെട്ടൂര്‍: കൈകാലുകള്‍ ബന്ധിച്ച് ചാക്കില്‍ കെട്ടിയ നിലയില്‍ അഞ്ജാതന്റെ മൃതദേഹം കായലില്‍ പൊങ്ങി. നിര്‍മാണം നടന്നുവരുന്ന കുമ്പളം - നെട്ടൂര്‍ പാലത്തിനു സമീപത്താണ് അഴുകിയ നിലയില്‍ മൃതശരീരം കണ്ടത്.ബുധനാഴ്ച രാവിലെ, ദുര്‍ഗന്ധം വമിക്കുന്ന ചാക്കുകെട്ട് കായലില്‍ പൊങ്ങിക്കിടക്കുന്നത് കണ്ടത്.

തുടര്‍ന്ന് പ്രദേശവാസികളാണ് പോലീസില്‍ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി കായലില്‍ ചാക്കുകെട്ടിനടുത്തെത്തി നടത്തിയ പരിശോധനയിലാണ് 45 വയസ്സ്‌തോന്നിക്കുന്ന പുരുഷ ജഡമാണെന്ന് വ്യക്തമായത്.കടും നീല നിറത്തിലുള്ള ഷര്‍ട്ടും മുണ്ടുമാണ് മൃതദേഹത്തില്‍ കാണപ്പെടുന്നത്.

വായില്‍ തുണി തിരുകിയ നിലയിലും മുഖത്തും തലയുടെ ഭാഗത്തും വീതി കൂടിയ പ്ലാസ്റ്റിക് ടേപ്പ്ചുറ്റിയ നിലയിലുമാണ്. ജീര്‍ണിച്ച് പുഴുവരിച്ച മൃതശരീരം കണ്ട പ്ലാസ്റ്റിക് ചാക്ക് കയറുകൊണ്ട് കോണ്‍ക്രീറ്റ് കട്ട നിറച്ച മറ്റൊരു ചാക്കുമായി കെട്ടിയിരുന്നതായും കാണപ്പെട്ടു.

 

 

 

 

Read more topics: murder ,case, deadbody
English summary
murder case deadbody
topbanner

More News from this section

Subscribe by Email