Wednesday November 14th, 2018 - 6:58:pm
topbanner

ഗള്‍ഫിലുള്ള കാമുകനുവേണ്ടി ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യയുടെ ക്വട്ടേഷന്‍; പ്രതി പിടിയില്‍

NewsDesk
ഗള്‍ഫിലുള്ള കാമുകനുവേണ്ടി ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യയുടെ ക്വട്ടേഷന്‍; പ്രതി പിടിയില്‍

പറവൂര്‍: ഗള്‍ഫിലുള്ള കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ മുഖ്യ പ്രതി പിടിയിലായി. കാല്ലം കിളികൊല്ലൂര്‍ കാട്ടുപുറത്ത് ദിനേഷ് ലാലിനെ (വാവച്ചി 32) വടക്കേക്കര പൊലീസാണ് കൊല്ലത്തെ ഒളിത്താവളത്തില്‍ നിന്നു പിടികൂടിയത്.

ഗോതുരുത്തില്‍ 2016 ഏപ്രില്‍ 27നാണു സംഭവം. ഗോതുരുത്ത് സ്വദേശിയുടെ ഭാര്യ ഭര്‍ത്താവിനെ കൊല്ലുന്നതിനായി ദിനേഷ് ലാലിനു ക്വട്ടേഷന്‍ നല്‍കി. എന്നാല്‍, ആളുമാറി ഭര്‍ത്താവിന്റെ അനുജനെയാണ് സംഘം വെട്ടിയത്.

പുനലൂര്‍, കിളികൊല്ലൂര്‍, കൊല്ലം മേഖലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ ഒട്ടേറെ കേസുകളിലെ പ്രതിയാണ് ദിനേഷ്. രാഷ്ട്രീയ നേതാവ് കലയനാട് ബിജു, ഗുണ്ടാതലവന്‍ കണ്ടെയ്‌നര്‍ സന്തോഷ് എന്നിവരെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലും പ്രതിയാണ്. കേസില്‍ അറസ്റ്റിലായ ഭാര്യയ്ക്കു പിന്നീടു ജാമ്യം ലഭിച്ചു.

Read more topics: murder, case, arrest
English summary
murder attempt case quotation member arrested
topbanner

More News from this section

Subscribe by Email