Saturday June 23rd, 2018 - 11:40:am
topbanner
Breaking News

പത്തനംതിട്ടയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് വെട്ടേറ്റു മരിച്ചു

Jikku Joseph
പത്തനംതിട്ടയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് വെട്ടേറ്റു മരിച്ചു

പത്തനംതിട്ട: കോന്നിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് വെട്ടേറ്റു മരിച്ചു. സുജിത്താണ് (28) മരിച്ചത്. വഴക്കിനിടെ സുജിത്തിന്റെ സഹോദരനും പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

കുടുംബവഴക്കാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമികവിലയിരുത്തല്‍. അക്രമണം തടയാന്‍ ശ്രമിക്കവെയാണ് രണ്ടുപേര്‍ക്ക് പരിക്കേറ്റത്. സുജിത്തിന്റെ സഹോദരന്‍ സുധിയ്ക്കും അമ്മാവന്‍ രാജശേഖരനുമാണ് പരിക്കേറ്റത്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുജിത്തിനെ കുത്തിയ രാജീവ് ഓടി രക്ഷപ്പെട്ടു. കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കോന്നി പോലീസ് രാജീവിനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി.

English summary
murder at pathanamthitta

More News from this section

Subscribe by Email