Sunday September 23rd, 2018 - 12:57:am
topbanner

പുഴയില്‍ ചാടി കാണാതായ കുടുംബത്തിലെ ഒരാളുടെ മൃതദേഹം ഡാമില്‍‌നിന്നും വീണ്ടും കാണാതായി

NewsDesk
പുഴയില്‍ ചാടി കാണാതായ കുടുംബത്തിലെ ഒരാളുടെ മൃതദേഹം ഡാമില്‍‌നിന്നും വീണ്ടും കാണാതായി

മൂന്നാര്‍: കഴിഞ്ഞ ശനിയാഴ്ചയാണ് മൂന്നാര്‍ കന്നിമല എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിലെ വിഷ്ണു, ഭാര്യ ശിവരഞ്ജിനി, ഇവരുടെ മകന്‍ ധരത് എന്നിവരെ മൂന്നാര്‍ പുഴയില്‍ കാണാതായത്. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള ആത്മഹത്യ ശ്രമത്തിനിടയിലാണ് മൂവരും വെള്ളത്തില്‍ പോയത്.

കുടുംബത്തിലെ യുവാവിന്റേതെന്നു കരുതുന്ന മൃതദേഹം ഡാമില്‍ ഒഴുകിയെത്തി. പുറത്തെടുക്കുംമുന്‍പ് ഒഴുക്കില്‍പ്പെട്ടു വീണ്ടും കാണാതായി. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് പെരിയവര ഫാക്ടറി ഡിവിഷനില്‍ മണികണ്ഠന്റേതെന്നു കരുതുന്ന മൃതദേഹം മുതിരപ്പുഴയിലൂടെ പഴയ മൂന്നാര്‍ ഹെഡ് വര്‍ക്സ് ഡാമില്‍ ഒഴുകിയെത്തിയത്.

ചൊക്കനാട് സൗത്ത് ഡിവിഷനിലെ വാച്ചര്‍ ചെല്ലുരെയാണ് മൃതദേഹം ഒഴുകിവരുന്നത് ആദ്യം കണ്ടത്. ഇയാള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസും അഗ്നിരക്ഷാസേനാംഗങ്ങളും സ്ഥലത്തെത്തി. ഡാമില്‍ മൃതദേഹം കിടന്ന ഭാഗത്തെ ഷട്ടര്‍ രണ്ടടി ഉയര്‍ത്തി പുറത്തെടുക്കാനുള്ള ശ്രമത്തിനിടയില്‍, ഷട്ടറിനു താഴ്ഭാഗത്തുള്ള ഒഴുക്കില്‍പ്പെടുകയായിരുന്നു.
മൃതദേഹം കണ്ടെത്തുന്നതിനായി പോലീസും അഗ്നിരക്ഷാസേനാംഗങ്ങളും ഡാംമുതല്‍ താഴേക്കുള്ള ഭാഗങ്ങളില്‍ തിരച്ചില്‍ ആരംഭിച്ചു. മഴ തുടരുന്നതും പുഴയിലെ കുത്തൊഴുക്കുംമൂലം തിരച്ചില്‍ തടസ്സപ്പെടുന്നുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് കണ്ണന്‍ദേവന്‍ കമ്ബനി പെരിയവര ഫാക്ടറി ഡിവിഷനില്‍ മണികണ്ഠന്‍(വിഷ്ണു-30), ഭാര്യ ശിവരഞ്ജിനി(27), മകന്‍ ദര്‍ശന്‍ (ഒന്‍പതുമാസം) എന്നിവരെ പുഴയില്‍ കാണാതായത്.

കുടുംബവഴക്കിനെത്തുടര്‍ന്ന്‌ ശിവരഞ്ജിനി മകനെയുമെടുത്ത് പുഴയില്‍ ചാടി. ഇരുവരെയും രക്ഷിക്കുന്നതിനായി പുഴയില്‍ ചാടിയ മണികണ്ഠനും ഒഴുക്കില്‍ പെടുകയായിരുന്നു. കുത്തഴോക്കുള്ള പുഴയില്‍ കൂടുതല്‍ ദൂരത്തേക്ക് മൃതദേഹം ഒഴുകി പോകാനുള്ള സാധ്യകളാണ് ഫയര്‍ഫോഴ്‌സും പോലീസും പരിശോധിക്കുന്നത്. പുഴയില്‍ അകപ്പെട്ട ധരതിന് എട്ടുമാസംമാത്രമാണ് പ്രായമുണ്ടായിരുന്നത്.

Read more topics: Munnar, dead body, river,
English summary
munnar river missing dead body
topbanner

More News from this section

Subscribe by Email