Friday May 24th, 2019 - 4:46:pm
topbanner
topbanner

മൂന്നാറില്‍ ഐ.ജി വിജയ് സാഖറെ നേരിട്ടെത്തി നീലക്കുറിഞ്ഞി മുന്നൊരുക്കം വിലയിരുത്തി; സന്ദര്‍ശകര്‍ക്ക് പോലീസിന്റെ വന്‍ സുരക്ഷ: ഒരു മാസത്തിനുള്ളില്‍ മുഴുവന്‍ സജ്ജീകരങ്ങളും പൂർത്തിയാകും

fasila
മൂന്നാറില്‍ ഐ.ജി വിജയ് സാഖറെ നേരിട്ടെത്തി നീലക്കുറിഞ്ഞി മുന്നൊരുക്കം വിലയിരുത്തി; സന്ദര്‍ശകര്‍ക്ക് പോലീസിന്റെ വന്‍ സുരക്ഷ: ഒരു മാസത്തിനുള്ളില്‍ മുഴുവന്‍ സജ്ജീകരങ്ങളും പൂർത്തിയാകും

മൂന്നാര്‍: കുറുഞ്ഞിക്കാലത്തെ മുന്നൊരുക്കങ്ങള്‍ ഐ.ജി വിലയിരുത്തി. സഞ്ചാരികള്‍ക്കായി ഒരുക്കിയ പാര്‍ക്കിങ്ങ് സൗകര്യങ്ങള്‍ നേരിട്ട് കാണുകയും അധികൃതരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. എറണാകുളം റേഞ്ച് ഐ. ജി വിജയ് സാഖറെയാണ് മൂന്നാറിലെത്തിയത്.

കുറിഞ്ഞിക്കാലത്ത് മൂന്നാറിലെത്തുന്ന സന്ദര്‍ശകര്‍ക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തിയ അദ്ദേഹം വിവിധ ഇടങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കുകയും ചെയ്തു. മാട്ടുപ്പെട്ടി, രാജമല മൂന്നാര്‍ എന്നിവിടങ്ങളില്‍ വാഹന പാര്‍ക്കിങ്ങുകളും നേരില്‍ സന്ദര്‍ശിച്ച അദ്ദേഹം ഒരു മാസത്തിനുള്ളില്‍ മുഴുവന്‍ സജ്ജീകരങ്ങളും പൂര്‍ത്തിയാകുമെന്ന് അറിയിച്ചു.

മൂന്നാറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് പോലീസിന്റെ നേതൃത്വത്തില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മറയൂര്‍ മുതല്‍ അടിമാലി വരെയുള്ള ഭാഗങ്ങളില്‍ എട്ട് സെക്ടറുകളായി 369 പോലീസുകാരെ നിയോഗിക്കും. 56 ഓഫീസര്‍മാര്‍, 3 ഐ.പിമാര്‍, ഒരു ഡിവൈ.എസ്.പി എന്നിവര്‍ സംഘത്തിലുണ്ടായിരിക്കും.

ടൗണില്‍ പലയിടങ്ങളിലായി 7 ഹെല്‍പ് ഡെസ്‌കുകളും മൊബൈല്‍ ടോയലെറ്റ് സംവിധാനവും ഏര്‍പ്പെടുത്തും. 9 ബൈക്കുകളും 20 പോലീസ് വാഹനങ്ങളും പരിശോധനകള്‍ക്കായി മൂന്നാറില്‍ റോന്തു ചുറ്റും. ടാക്‌സികള്‍ക്ക് പ്രീ പെയ്ഡ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പോതമേടില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും ഐ ജി ചര്‍ച്ചകള്‍ നടത്തി. ദേവികുളം സബ് കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി, ഇടുക്കി എ.സി വേണുഗോപാല്‍, മൂന്നാര്‍ ഡിവൈഎസ്പി, സി.ഐ തുടങ്ങിയവര്‍ പങ്കെടുത്തു.

 

English summary
munnar neelakurinji IG Vijay Sakhare
topbanner

More News from this section

Subscribe by Email