Wednesday April 25th, 2018 - 11:35:pm
topbanner

മൂന്നാറില്‍ കുരിശ് പൊളിച്ചത് ശരിയായില്ലെന്ന നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

rajani
മൂന്നാറില്‍ കുരിശ് പൊളിച്ചത് ശരിയായില്ലെന്ന നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മൂന്നാറില്‍ കുരിശ് പൊളിച്ചത് ശരിയായില്ലെന്ന നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കിയിലെ പട്ടയവിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് പിണറായി വിജയന്‍ തന്റെ നിലപാട് അറിയിച്ചത്. മൂന്നാറില്‍ പൊലീസറിയാതെ നിരോധനാജ്ഞ പ്രഖ്യാപിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനപ്രതിനിധികളെ വിശ്വാസത്തിലെടുത്ത് മാത്രമേ കൈയേറ്റം പൊളിച്ച് നീക്കാവു. കൈയേറ്റങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നത് നിയമങ്ങള്‍ പാലിച്ച് വേണം. വന്‍കിട കൈയേറ്റങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കണമെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു.

Read more topics: munnar, issue, pinarayi vijayan
English summary
munnar issue pinarayi vijayan

More News from this section

Subscribe by Email