Thursday May 24th, 2018 - 1:41:pm
topbanner

മൂന്നാറില്‍ കുരിശ് പൊളിച്ചതില്‍ മുഖ്യമന്ത്രിയ്ക്ക് അതൃപ്തി

rajani
മൂന്നാറില്‍ കുരിശ് പൊളിച്ചതില്‍ മുഖ്യമന്ത്രിയ്ക്ക് അതൃപ്തി

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി രേഖപെടുത്തി. കുരിശ് പൊളിച്ചതില്‍ ജില്ലാ കളക്ടറെ മുഖ്യമന്ത്രി ശാസിച്ചു. നടപടികളില്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഭൂമിയെന്നുറപ്പുണ്ടെങ്കില്‍ ബോര്‍ഡ് സ്ഥാപിച്ചാല്‍ മതിയായിരുന്നു.

മൂന്നാറില്‍ വന്‍കിട കയ്യേറ്റക്കാര്‍ക്കെതിരെ റവന്യൂ വകുപ്പിന്റെ നടപടി തുടങ്ങിയിരുന്നു. സൂര്യനെല്ലിക്ക് സമീപം പാപ്പാത്തി ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയേറി സ്ഥാപിച്ച കുരിശും കെട്ടിടങ്ങളും പൊളിച്ചുനീക്കിയത് ചര്‍ച്ചാവിഷയമായിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചായിരുന്നു നടപടികള്‍. കയ്യേറ്റഭൂമിയിലേക്ക് പുറപ്പെട്ട ദൗത്യസംഘത്തെ വിശ്വാസികളില്‍ ചിലര്‍ ആദ്യം തടഞ്ഞു.

പിന്നീട് ഇടുങ്ങിയ വഴിയില്‍ കാറിട്ടും റോഡ് കുത്തിപ്പൊളിച്ചു വഴിമുടക്കി. മൂന്ന് മണിക്കൂറിന് ശേഷമാണ് തടസങ്ങള്‍ മറികടന് റവന്യൂ സംഘം സ്ഥലതെത്തിയത്. ദുര്‍ഘട യാത്രക്ക് ഒടുവില്‍ മുകളിലെത്തിയ സംഘം ജെ സി ബി ഉപയോഗിച്ച് കുരിശ് പിഴുത് മാറ്റി. സമീപത്തെ ഷെഡുകള്‍ തീവച്ച് നശിപ്പിച്ച ദേവാലയത്തിനായി നിര്‍മ്മിച്ച കെട്ടിടവും തകര്‍ത്തു.

English summary
munnar issue pinarayi critized revenue

More News from this section

Subscribe by Email