Monday February 18th, 2019 - 8:16:pm
topbanner

മൂന്നാറിലെ എല്ലാ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് കാനം രാജേന്ദ്രന്‍

rajani
മൂന്നാറിലെ എല്ലാ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മൂന്നാറിലെ കൈയ്യേറ്റമെല്ലാം ഒഴിപ്പിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.ചെറുതാണെങ്കിലും വലുതാണെങ്കിലും കൈയ്യേറ്റം കൈയ്യേറ്റം തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകില്ല.

എന്നാല്‍ കയ്യേറ്റം നടത്തി വന്‍കിട കെട്ടിടങ്ങള്‍ പണിയുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമാനുസൃതമുള്ള കുടിയേറ്റക്കാര്‍ക്കു പേടിക്കാനില്ല. കൈയേറ്റമൊഴിപ്പിക്കാന്‍ പ്രത്യേക സംഘം വേണ്ടെന്നും റവന്യു വകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കാനം വ്യക്തമാക്കി.

 

Viral News

Read more topics: munnar, issue, kanam rajendran, react
English summary
munnar issue kanam rajendran react
topbanner

More News from this section

Subscribe by Email