topbanner
Sunday June 25th, 2017 - 9:01:pm
topbanner

മൂന്നാര്‍ വിഷയത്തില്‍ റവന്യൂ മന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

rajani v
മൂന്നാര്‍ വിഷയത്തില്‍ റവന്യൂ മന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സിപിഎം കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ റവന്യൂ മന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൈയ്യേറ്റം ഒഴിപ്പിക്കല്‍ വിവാദം നിയമസഭയില്‍ വീണ്ടും ചര്‍ച്ചയായപ്പോഴാണ് വെല്ലുവിളിയുമായി പ്രതിപക്ഷ നേതാവ് എത്തിയത്.മൂന്നാറിലെ സിപിഎം കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ധൈര്യമുണ്ടോയെന്നാണ് രമേശ് ചെന്നിത്തല ചോദിച്ചത്.

മൂന്നാറിലെ പ്രധാന കൈയ്യേറ്റക്കാര്‍ സിപിഎമ്മുകാരാണെന്നാണ് ചെന്നിത്തല പറയുന്നത്. സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ ഭൂമി കൈയ്യേറിയതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒളിച്ച് കളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. സര്‍വകക്ഷി യോഗ തീരുമാനങ്ങള്‍ നടപ്പാക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

എന്നാല്‍ മൂന്നാറില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുകയാണെന്ന് ഇ ചന്ദ്രശേഖരന്‍ എംഎല്‍എ സഭയെ അറിയിച്ചു. മുന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കല്‍ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തിനു ഒഴിപ്പിക്കല്‍ നടപടികളില്‍ തടസം നേരിട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിട്ടില്ലെന്ന് ഇ ചന്ദ്രശേഖരന്‍ അറിയിച്ചു

English summary
munnar issue chennithala niyamasabha
topbanner topbanner

More News from this section

Subscribe by Email